Arrested | വടകരയില്‍ വ്യാപാരിയെ കടയില്‍ കയറി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി അറസ്റ്റില്‍
Jan 3, 2023, 10:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) വടകരയില്‍ വ്യാപാരിയെ കടയില്‍ കയറി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശെഫീഖിനെ (22) യാണ് പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 24 ന് രാത്രിയാണ് വടകര വനിതാ റോഡിലെ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്‌സ് ഉടമ പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയില്‍ രാജനെ (62) കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം ഒരാഴ്ചയോളം ഒളിവില്‍ പോയ പ്രതിയെ സൈബര്‍ സെലിന്റെ സഹായത്തോടെ തിങ്കളാഴ്ച തൃശൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത് വടകരയില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമി അറിയിച്ചു. രാജന്റെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കലായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നു നവ മാധ്യമങ്ങളിലൂടെ രാജനുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ വടകരയിലെത്തിയതെന്നും പൊലീസ് പറഞ്ഞു.
സമാന രീതിയിലുള്ള നിരവധി പിടിച്ചുപറി കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്നതിന് രണ്ട് ദിവസം മുമ്പാണ് പ്രതി വടകരയിലെത്തിയത്. മറ്റു ശാസ്ത്രീയമായ തെളിവുകള്‍ പരിശോധിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സോഷ്യല്‍ മീഡിയയിലെയും, സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. പ്രതിയുടെ മൊബൈല്‍ കുറ്റിപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് കേസിന് വഴിത്തിരിവായത്. എന്നാല്‍ രാജന്റെ ദേഹത്തുനിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങളും, ബൈകും കണ്ടെത്തിയിട്ടില്ല.
ചൊവ്വാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിക്കായി അപേക്ഷ നല്‍കും. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കൊലപാതക കേസിലാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസിനു പിടികൂടാനായത്.
ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സിഐ പി എം മനോജ്, എസ്‌ഐ മാരായ സജീഷ്, ബാബുരാജ്, ഗ്രേഡ് എസ്‌ഐ മാരായ പ്രകാശന്‍, കെ പി രാജീവന്‍, എഎസ്‌ഐ മാരായ ശാജി, യൂസുഫ്, മനോജ്, സീനിയര്‍ സിപിഒ മാരായ സൂരജ്, സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.