ADVERTISEMENT
തലശേരി: (www.kvartha.com) അസുഖത്തെ തുടര്‍ന്ന് വടകര സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. തിരുവള്ളൂര്‍ ചാനീയംക്കടവ് കടവത്ത് മണ്ണില്‍ സത്യന്‍ (51) ആണ് മരിച്ചത്. റാസ്‌റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളാണ് മരിച്ചതായി കണ്ടെത്തിയത്.
ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് ബന്ധുക്കളെ അറിയിച്ചിരിക്കുന്ന വിവരം. ഭാര്യ: സുനിത സത്യന്‍. മക്കള്‍: നിവേദ് സത്യന്‍, നിഹാല്‍ സത്യന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.
Keywords: Vadakara native died in Bahrain, Kannur, News, Found Dead, Heart Attack, Dead Body, Vadakara Native, KMCC, Family, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

