Died | വടകരയില്‍ അയല്‍വാസിയുടെ മര്‍ദനമേറ്റ മധ്യവയസ്കന് ദാരുണാന്ത്യം
May 28, 2023, 18:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വടകര: (www.kvartha.com) അയല്‍വാസിയുടെ മര്‍ദനമേറ്റ് മധ്യവയസ്കന് മരിച്ചു. ആയഞ്ചേരി തറോപൊയിലില്‍ പുറത്തുട്ടയില്‍ നാണു(65) ആണ് മരിച്ചത്. വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരുടെയും വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നാണുവിന്റെ അയല്‍വാസി കല്ലെറിഞ്ഞെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദിച്ചതെന്നും പൊലീസ് പറഞ്ഞു. മര്‍ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ നാണുവിനെ ഉടന്‍ തന്നെ ഓടിക്കൂടിയ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടെത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Vadakara: Middle-aged man died; Neighbor in police custody, Vadakara, News, Police, Custody, Hospital, Dead Body, Mortuary, Postmortem, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

