Found dead | വടകരയില്‍ വ്യാപാരി പലചരക്ക് കടയ്ക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ദേഹത്ത് അണിഞ്ഞിരുന്ന മൂന്നരപവന്റെ സ്വര്‍ണാഭരണങ്ങളും ബൈകും കാണാനില്ല; സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികള്‍

 


ADVERTISEMENT

വടകര: (www.kvartha.com) വ്യാപാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം പലചരക്ക് കടയ്ക്കുള്ളിലാണ് വടകര സ്വദേശി രാജന്റെ മൃതദേഹം കണ്ടത്. രാജന്‍ ദേഹത്ത് അണിഞ്ഞിരുന്ന മൂന്നരപവന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെടുത്തു.
Aster_MIMS

Found dead | വടകരയില്‍ വ്യാപാരി പലചരക്ക് കടയ്ക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ദേഹത്ത് അണിഞ്ഞിരുന്ന മൂന്നരപവന്റെ സ്വര്‍ണാഭരണങ്ങളും ബൈകും കാണാനില്ല; സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികള്‍

സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിനിടെയുള്ള കൊലപാതകമാകാമെന്നു പൊലീസ് പറഞ്ഞു. രാജന്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം ബൈകും കാണാതായിട്ടുണ്ട്. രാജന്റെ ദേഹത്തു പരുക്കുകളുണ്ട്. പിടിവലിക്കിടെ ഉണ്ടായതെന്നാണ് നിഗമനം.

Keywords: Vadakara: Merchant found dead under mysterious circumstances inside grocery store, Vadakara, News, Dead Body, Business Man, Police, Probe, Complaint, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia