Found dead | വടകരയില്‍ വ്യാപാരി പലചരക്ക് കടയ്ക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ദേഹത്ത് അണിഞ്ഞിരുന്ന മൂന്നരപവന്റെ സ്വര്‍ണാഭരണങ്ങളും ബൈകും കാണാനില്ല; സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികള്‍
Dec 25, 2022, 10:41 IST
വടകര: (www.kvartha.com) വ്യാപാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം പലചരക്ക് കടയ്ക്കുള്ളിലാണ് വടകര സ്വദേശി രാജന്റെ മൃതദേഹം കണ്ടത്. രാജന്‍ ദേഹത്ത് അണിഞ്ഞിരുന്ന മൂന്നരപവന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെടുത്തു.
സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിനിടെയുള്ള കൊലപാതകമാകാമെന്നു പൊലീസ് പറഞ്ഞു. രാജന്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം ബൈകും കാണാതായിട്ടുണ്ട്. രാജന്റെ ദേഹത്തു പരുക്കുകളുണ്ട്. പിടിവലിക്കിടെ ഉണ്ടായതെന്നാണ് നിഗമനം.
Keywords: Vadakara: Merchant found dead under mysterious circumstances inside grocery store, Vadakara, News, Dead Body, Business Man, Police, Probe, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.