Award | യുവ വാഗ്മി അഹ് മദ് പി സിറാജിന് വചന ദീപ്തി പുരസ്‌കാരം സമ്മാനിക്കും
Dec 22, 2023, 17:03 IST
കണ്ണൂര്‍: (KVARTHA) യുവ വാഗ്മിയും പ്രസംഗ പരിശീലകനുമായ അഹ് മദ് പി സിറാജിന് കണ്ണൂര്‍ പൗരസഭ വചന ദീപ്തി പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ 30 ന് വൈകുന്നേരം നാലു മണിക്ക് ഹാര്‍മണി മട്ടന്നൂരിന്റെ (പി ആര്‍ എന്‍ എസ് എസ് കോളജ് 86-88 കൊമേഴ്‌സ് ബാച്) സഹകരണത്തോടെ കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര വിതരണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
ടി പി ആര്‍ നാഥ് (ചെയര്‍മാന്‍) പ്രൊഫ ബി മുഹമ്മദ് അഹ് മദ്, ഫാദര്‍ സ്‌കറിയ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 30,000 രൂപയും ശിലാ ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രഭാഷണ വേദിയിലെ മികവും മതമൈത്രി വളര്‍ത്താനുള്ള പരിശ്രമങ്ങളും തീവ്രവാദ, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അഹ് മദ് പി സിറാജിന് വചന ദീപ്തി പുരസ്‌കാരം നല്‍കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയോടനുബന്ധിച്ച് പ്രശസ്ത ഗായകരായ കണ്ണൂര്‍ മമ്മാലിയും ഡയാന ആല്‍ഫ്രഡും നയിക്കുന്ന പാട്ടരങ്ങുമുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ കണ്ണൂര്‍ പൗരസഭാ ചെയര്‍മാന്‍ ആര്‍ടിസ്റ്റ് ശശികല, കണ്‍വീനര്‍ ജമാല്‍ കണ്ണൂര്‍ സിറ്റി, ചാലോടന്‍ രാജീവന്‍, അരവിന്ദാക്ഷന്‍ ഹാര്‍മണി എന്നിവര്‍ പങ്കെടുത്തു.
Keywords: Vachana Deepti award will be presented to young orator Ahmad P Siraj, Drugs, Organizers, Kannur, News, Vachana Deepti Award, Singers, Press Meet, Kerala News.
ഡിസംബര്‍ 30 ന് വൈകുന്നേരം നാലു മണിക്ക് ഹാര്‍മണി മട്ടന്നൂരിന്റെ (പി ആര്‍ എന്‍ എസ് എസ് കോളജ് 86-88 കൊമേഴ്‌സ് ബാച്) സഹകരണത്തോടെ കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര വിതരണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
Keywords: Vachana Deepti award will be presented to young orator Ahmad P Siraj, Drugs, Organizers, Kannur, News, Vachana Deepti Award, Singers, Press Meet, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.