Police Chief | പുതിയ പൊലീസ് മേധാവി ശെയ്ഖ് ദര്‍വേഷ് സാഹിബ്; വി വേണു ചീഫ് സെക്രടറി; ഈ മാസം അവസാനം ഇരുവരും ചുമതലയേല്‍ക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി ഡോ. ശെയ്ഖ് ദര്‍വേഷ് സാഹിബ് ഐപിഎസിനെ തെരഞ്ഞെടുത്തു. ഡോ. വി വേണു പുതിയ ചീഫ് സെക്രടറിയാകും. ഈ മാസം അവസാനം ഇരുവരും ചുമതലയേല്‍ക്കും. ചീഫ് സെക്രടറി വി പി ജോയിയും പൊലിസ് മേധാവി അനില്‍കാന്തും വിരമിക്കുന്നതോടെയാകും ഇരുവരും ചുമതലയേല്‍ക്കുക. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 
Aster mims 04/11/2022

കെ പത്മകുമാറിനെ മറികടന്നാണ് ദര്‍വേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്.  വേണുവിന് 2024 ഓഗസ്റ്റ് വരെ കാലാവധിയുണ്ട്. ഹൈദരാബാദ് സ്വദേശിയായ സാഹിബിന് 2024 ജൂലൈ 31 വരെ സര്‍വീസുണ്ട്.

1990 ബാചിലെ ഐപിഎസ് ഓഫീസറായ ഡോ. ശെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ജെനറലാണ്. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. അമേരികയില്‍ നിന്ന് ഉള്‍പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എംബിഎയും നേടി. വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്‍ഡ്യന്‍ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.

കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പിയായും എംഎസ്പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എഡിസിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമീഷണറായും ജോലി നോക്കി.

ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അകാഡമിയില്‍ അസിസ്റ്റന്റ് ഡയറക്ടറും ഡെപ്യൂടി ഡയറക്ടറുമായിരുന്നു. എസ്ബിസിഐഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റേന്‍ജ്, തൃശൂര്‍ റേന്‍ജ്, ആംഡ് പോലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐജി ആയിരുന്നു. അഡീഷനല്‍ എക്‌സൈസ് കമീഷണറായും കേരള പോലീസ് അകാഡമി ഡയറക്ടറായും പ്രവര്‍ത്തിച്ചു.

എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പോലീസ് അകാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 

ശെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ. ആഈശ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്‌ത്തേക്കര്‍.

വേണുവിനെക്കാള്‍ സീനിയോറിറ്റിയുള്ളവരെല്ലാം കേന്ദ്ര ഡെപ്യൂടേഷനിലാണ്. ഇവര്‍ ആരും മടങ്ങിയെത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. വി പി ജോയ്ക്ക് പിന്നിലായി സീനിയോരിറ്റി അനുസരിച്ച് ഗ്യാനേഷ്‌കുമാര്‍, മനോജ് ജോഷി, ദേവേന്ദ്രകുമാര്‍ സിംഗ്, ആര്‍ കെ സിംഗ്, അല്‍കേഷ്‌കുമാര്‍ ശര്‍മ എന്നിവരാണുള്ളത്. ദേവേന്ദ്രകുമാര്‍ സിംഗ് വി പി ജോയിക്ക് ഒപ്പം ഈമാസം 30ന് വിരമിക്കും. ഗ്യാനേഷ്‌കുമാര്‍, മനോജ് ജോഷി, ആര്‍ കെ സിംഗ്, അല്‍കേഷ്‌കുമാര്‍ ശര്‍മ എന്നിവര്‍ കേന്ദ്രത്തില്‍ നിന്ന് മടങ്ങില്ലെന്നാണ് വിവരം. ഇതോടെയാണ് ഡോ. വി വേണുവിന് അവസരം തെളിഞ്ഞത്.

1990 ബാച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന്റെ തുടക്കം പാലാ സബ്കലക്ടറായിട്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രടറിയായിരുന്നു. കേരള ട്രാവല്‍ മാര്‍ട്, ഉത്തരവാദിത്ത ടൂറിസം എന്നിവ തുടങ്ങിയത് വി വേണുവാണ്. കണ്ണൂര്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സ്‌പെഷ്യല്‍ ഓഫീസറായിരുന്നു. പ്രളയത്തിന് ശേഷം കേരള പുനര്‍നിര്‍മ്മാണത്തിന്റെ ചുമതലയും സര്‍കാര്‍ നല്‍കിയത് വി വേണുവിനാണ്. നിലവില്‍ ആഭ്യന്തര പരിസ്ഥിതി വകുപ്പുകളുടെ സെക്രടറിയാണ്.


Police Chief | പുതിയ പൊലീസ് മേധാവി ശെയ്ഖ് ദര്‍വേഷ് സാഹിബ്; വി വേണു ചീഫ് സെക്രടറി; ഈ മാസം അവസാനം ഇരുവരും ചുമതലയേല്‍ക്കും


Keywords:  News, Kerala, Kerala-News, News-Malayalam, V Venu, Chief Secretary, Police, IPS, Sheikh Darvesh Sahib, Police Chief, Cabinet Meeting
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia