DYFI State Committee | ഡിവൈഎഫ്ഐ തലപ്പത്തും കണ്ണൂരുകാരൻ; വി കെ സനോജിന് പുതു നിയോഗം; കോഴിക്കോട് നിന്നുള്ള വി വസീഫ് പ്രസിഡന്റ്

 


കണ്ണൂർ:(www.kvartha.com) ഡിവൈഎഫ്‌ഐ സെക്രടറി സ്ഥാനത്ത് കണ്ണൂരുകാരനായ വി കെ സനോജ് തുടരും. ഭരണത്തിൽ മുഖ്യന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രടറി പദവിയിൽ കണ്ണൂരുകാരൻ തന്നെയായ കോടിയേരി ബാലകൃഷ്ണനും കർഷക തൊഴിലാളി യുനിയൻ സംസ്ഥാന സെക്രടറിയായി എൻ ചന്ദ്രനും കർഷക സംഘം സെക്രടറിയായി വത്സൻ പനോളിയും കണ്ണുരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിന് തുടർചയായിട്ടാണ് വി കെ സനോജ് യുവജന സംഘടനയുടെ തലപ്പത്ത് എത്തിയിരിക്കുന്നത്.
           
DYFI State Committee | ഡിവൈഎഫ്ഐ തലപ്പത്തും കണ്ണൂരുകാരൻ; വി കെ സനോജിന് പുതു നിയോഗം; കോഴിക്കോട് നിന്നുള്ള വി വസീഫ് പ്രസിഡന്റ്

നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമിറ്റിയംഗമാണ്‌ 37-കാരനായ സനോജ്‌. ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രടറിയായും എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്‌. സിപിഎം കണ്ണൂർ ജില്ലാ കമിറ്റിയംഗം, വോളിബോൾ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കണ്ണൂർ മാലൂർ നിട്ടാപറമ്പ്‌ പത്‌മശ്രീയിൽ എം കെ പത്‌മനാഭന്റെയും വി കെ സുലോചനയുടെയും മകനാണ്‌. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്‌. ഭാര്യ: ജസ്‌ന ജയരാജ്‌ (റിപോർടർ, ദേശാഭിമാനി കണ്ണൂർ). മകൻ: ഏതൻ സാൻജെസ്‌.

സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും പത്തനംതിട്ടയിൽ സമാപിച്ച സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്‌ ആർ അരുൺ ബാബുവാണ് ട്രഷറർ. എ എ റഹീം അഖിലേന്ത്യ പ്രസിഡന്റായതിനെ തുടർന്ന്‌ ഡിസംബറിലാണ്‌ സനോജ്‌ സംസ്ഥാന സെക്രടറി പദവിയിലേക്ക്‌ എത്തിയത്‌. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായതിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അകൗണ്ട് ഓഫീസർ ആയി വിരമിച്ച വളപ്പിൽ വീരാൻ കുട്ടിയുടെയും വഹീദയുടേയും മകനാണ് വസീഫ്. തിരുവനന്തപുരത്ത് ഗവ. ഹോമിയോ കോളജിൽ എം.ഡി ചെയ്യുന്ന ഡോ. അർശിദ ആണ് ഭാര്യ. നിലവിൽ എഫ് എം എച് എസ് എസ് വിഭാഗത്തിൽ ഹയർ സെകൻഡറി അധ്യാപകൻ ആണ്. സിപി എം കോഴിക്കോട് ജില്ലാ കമിറ്റി അംഗമായും കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയും ചുമതല നിർവഹിക്കുന്നു.

Keywords: News, Kerala, Kannur, DYFI, President, Kozhikode, Politics, CPM, Chief Minister, Pinarayi-Vijayan, Top-Headlines, V Vaseef, VK Sanoj, V Vaseef elected as DYFI state president, VK Sanoj to continue as state secretary.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia