V T Balram | 'ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്; നിങ്ങള്‍ക്ക് വേണ്ട ആള്‍ക്കാരുടെ ലിസ്റ്റില്ലേ, അത് തരൂല്ലോ'; വീഡിയോ പങ്കിട്ട് വി ടി ബല്‍റാം
Jun 25, 2022, 17:13 IST
കോഴിക്കോട്: (www.kvartha.com) കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. തന്റെ ഫേസ് ബുകില്‍ വീഡിയോ പങ്കിട്ടുകൊണ്ടായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതെന്ന് വീഡിയോ പങ്കിട്ട് അദ്ദേഹം ചോദിച്ചു. പൊലീസ് വാഹനത്തില്‍ കയറ്റിയ യുവാക്കള്‍ ജനാലയിലൂടെ പുറത്തുചാടുന്നതും വേണ്ട ആളുകളുടെ ലിസ്റ്റ് ഇല്ലേ അതു തരുമല്ലോ അത് പോരെ, എല്ലാവരെയും പിടിച്ചു കയറ്റണോ? എന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ ചോദിക്കുന്നതിന്റെയും വീഡിയോ ആണ് ബല്‍റാം പങ്കുവച്ചത്.
ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്:
പൊലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയില്‍ കേറ്റുന്നു, മറുഭാഗത്തെ ജനല്‍ വഴി വാനരസേനക്കാര്‍ ഇറങ്ങിയോടുന്നു!
എന്നിട്ടവരിലൊരുത്തന്‍ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങള്‍ തന്നെ തരുമല്ലോ, അതില്‍പ്പെട്ടവരെ മാത്രം പിടിച്ചാല്‍പ്പോരേ എന്ന്! കാക്കിയിട്ടവന്മാര്‍ കേട്ടില്ല എന്ന മട്ടില്‍ എങ്ങോട്ടോ നോക്കി നില്‍ക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്?
Keywords: V T Balram slams Kerala police and SFI over Rahul Gandhi's office attacked, Kozhikode, News, Politics, Congress, Facebook Post, Rahul Gandhi, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.