തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിക്കുന്നു: തോൽവി സമ്മതിച്ച്‌ വി ടി ബല്‍റാം

 


തൃത്താല: (www.kvartha.com 02.05.2021) എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷ് ലീഡ് തിരിച്ചുപിടിച്ചതോടെ ജനവിധി അംഗീകരിക്കുന്നതായി വി ടി ബല്‍റാം. പുതിയ കേരള സര്‍കാരിന് ആശംസകള്‍ നേര്‍ന്ന് വി ടി ബല്‍റാം ഫേസ്ബുകില്‍ കുറിപ്പ് പങ്കുവച്ചു. വോടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പല സമയത്തും വി ടി ബല്‍റാം നേരിയ ഭൂരിക്ഷം നേടിയെങ്കിലും അവസാന റൗൻഡുകളിലേക്കെത്തിയപ്പോള്‍ എം ബി രാജേഷ് ലീഡ് ഉയര്‍ത്തുകയായിരുന്നു. യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളിൽ ബൽറാമിന് തിരിച്ചടിയുണ്ടായി.

തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിക്കുന്നു: തോൽവി സമ്മതിച്ച്‌ വി ടി ബല്‍റാം

2016 ൽ സുബൈദ ഇസഹാഖിനെ വലിയ ഭൂരിപക്ഷത്തിൽ ആയിരുന്നു വി ടി ബൽറാം തോൽപിച്ചത്. സാമൂഹ്യ മാധ്യമ ഇടപെടലുകളിലൂടെ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ ശങ്കു ടി ദാസാണ് തൃത്താലയിലെ എൻഡിഎ സ്ഥാനാര്‍ഥി.

വി ടി ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്


തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിക്കുന്നു. പുതിയ കേരള സർകാരിന് ആശംസകൾ.

Keywords:  News, LDF, Kerala, State, Top-Headlines, Assembly-Election-2021, Assembly Election, V T Balram Facebook post on the assembly election result.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia