V Sivankutty | കൊണ്ടുപോയത് സ്വന്തം ഭാര്യമാരെ, മറ്റാരുടേയും സഹധര്‍മിണിയെ കൂട്ടിയല്ല പോയത്; വിദേശയാത്രയുടെ നേട്ടങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല, ഭാവിയില്‍ കാണാമെന്നും മന്ത്രി ശിവന്‍കുട്ടി

 


തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്ന് വിഭ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുടുംബാംഗങ്ങളുമായി പോകുന്നതില്‍ ഒരു തെറ്റുമില്ല. മന്ത്രിമാര്‍ ആയതിനാല്‍ ഭാര്യമാര്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല എന്നില്ല. അവര്‍ സ്വന്തം ചെലവിലാണ് പോയത്. സ്വന്തം ഭാര്യമാരെയാണ് കൊണ്ടുപോയത്. മറ്റാരുടേയും ഭാര്യയെ കൂട്ടിയല്ല പോയതെന്നും മന്ത്രി പറഞ്ഞു.

V Sivankutty | കൊണ്ടുപോയത് സ്വന്തം ഭാര്യമാരെ, മറ്റാരുടേയും സഹധര്‍മിണിയെ കൂട്ടിയല്ല പോയത്; വിദേശയാത്രയുടെ നേട്ടങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല, ഭാവിയില്‍ കാണാമെന്നും മന്ത്രി ശിവന്‍കുട്ടി

ലോകത്ത് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. നാളെ മുതല്‍ തന്നെ റിസള്‍ട് ഉണ്ടായെന്നു വരില്ല. നേട്ടങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല. ഭാവിയില്‍ കാണാമെന്നും മന്ത്രി വ്യക്തമാക്കി.

വിദേശ യാത്ര സംബന്ധിച്ച് മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ വിശദീകരിക്കും. മന്ത്രിമാര്‍ വന്നിറങ്ങിയില്ലല്ലോ. അതിന് മുമ്പേ ധൂര്‍ത്താണെന്ന് പറഞ്ഞാല്‍ പറ്റുമോയെന്നും ശിവന്‍കുട്ടി ചോദിച്ചു.

അതേസമയം, തന്റെ ദുബൈ സന്ദര്‍ശനം സ്വകാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. ദുബൈയില്‍ തന്റെ സന്ദര്‍ശനം സ്വകാര്യമാണ്. പേഴ്സനല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാള്‍ ഔദ്യോഗിക സന്ദര്‍ശനമാണ് നടത്തുന്നത്. ഇ-ഫയല്‍ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതിനുമാണ് പേഴ്സനല്‍ സ്റ്റാഫിനെ ഒപ്പം കൂട്ടിയതെന്നും മുഖ്യമന്ത്രി വിശദീകരണ കത്തില്‍ വ്യക്തമാക്കി.

യു കെ, നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിവരവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈ സന്ദര്‍ശനം നടത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ ദുബൈ സന്ദര്‍ശനം.

അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്സനല്‍ അസിസ്റ്റന്റിനെ ഒപ്പം ചേര്‍ത്തതില്‍ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. സ്വകാര്യ സന്ദര്‍ശനത്തില്‍ സര്‍കാര്‍ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ട വിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം തേടിയത്.

Keywords: V Sivankutty response on ministers foreign trip, Thiruvananthapuram, News, Controversy, Minister, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia