V Sivankutty | 'ചിലര്‍ അനാവശ്യ വിമര്‍ശനം അഴിച്ചുവിട്ടു'; പഴയിടത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
Jan 8, 2023, 15:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭക്ഷണ ചുമതല ഏറ്റെടുത്ത പഴയിടം മോഹനന് നമ്പൂതിരി ജോലി ഭംഗിയായി നിര്‍വഹിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. പഴയിടത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. സസ്യാഹാരം സംബന്ധിച്ച വിവാദങ്ങള്‍ക്ക് പിന്നാലെ അടുത്ത സ്കൂള്‍ കലോല്‍സവത്തില്‍ താനുണ്ടാകില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ചിലര്‍ അനാവശ്യ വിമര്‍ശനം അഴിച്ചുവിട്ടു. പഴയിടം ഭക്ഷണം തയ്യാറാക്കിയത് ഗവണ്മെന്റ് വിളിച്ച ടെന്റര്‍ വഴിയാണ്. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമര്‍ശനം അഴിച്ചു വിടുന്നത്. ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരവരുടേത് മാത്രമാണ്.
കലാമേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പ്രശ്നങ്ങളില്ല. പഴയിടവുമായി ചര്‍ച നടത്തേണ്ട കാര്യമില്ല. സ്വാഗതഗാന വിവാദത്തില്‍ നേരത്തെ പ്രതികരണം നടത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. കായികമേളയില്‍ നോണ്‍വെജും നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരുടേത് മാത്രമാണ്. പങ്കെടുത്ത ജനങ്ങള്‍ക്ക് പരാതികള്‍ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാന്‍ ഇനി ഇല്ലെന്ന് പഴയിടം വ്യക്തമാക്കിയിരുന്നു. സ്കൂള്‍ കലാമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുന്‍പ് ഒരിക്കല്‍ തീരുമാനിച്ചിരുന്നു. അന്ന് സര്‍കാര്‍ സമ്മര്‍ദം കൊണ്ടാണ് വീണ്ടും മേളയ്ക്ക് എത്തിയത്. ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നും പഴയിടം മോഹനന് നമ്പൂതിരി വ്യക്തമാക്കി.
വിവാദം തന്നില്‍ ഭയം ഉണ്ടാക്കിയെന്നും. അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്നും. ഇനി കലോത്സവങ്ങള്‍ക്ക് ഊട്ടുപുരയൊരുക്കാന്‍ ഉണ്ടാകില്ലെന്നും പഴയിടം മോഹനന് നമ്പൂതിരി പറഞ്ഞു. കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും പഴയിടം മാധ്യമങ്ങളോടു പറഞ്ഞു.
Keywords: News,Kerala,State,Thiruvananthapuram,Top-Headlines,Trending,Controversy, Minister,Food,Festival,Children, V Sivankutty reacting to the statement of Pazhayidom
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

