ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്ന് പ്രചാരണം; 'അപ്പോള്‍ ഉള്ളിക്കറി തിന്നാലോ' എന്ന് മന്ത്രി വി ശിവന്‍കുട്ടി

 


തിരുവനന്തപുരം: (www.kvartha.com 01.04.2022) ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്ന സംഘ്പരിവാറിന്റെ പ്രചാരണത്തെ ട്രോളി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് ശിവന്‍കുട്ടിയുടെ പരിഹാസം. തമിഴ്‌നാട്ടില്‍ ബിരിയാണി വിളമ്പുന്ന ഹോടലുകള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി ഈ പ്രചാരണം അഴിച്ചുവിടുന്നുമുണ്ട്.

ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്ന് പ്രചാരണം; 'അപ്പോള്‍ ഉള്ളിക്കറി തിന്നാലോ' എന്ന് മന്ത്രി വി ശിവന്‍കുട്ടി


ബിരിയണി കഴിച്ചാല്‍ വന്ധ്യതയുണ്ടാകുമെന്ന സംഘ്പരിവാര്‍ പ്രചാരണ വാര്‍ത്തക്കൊപ്പം 'അപ്പോള്‍ ഉള്ളിക്കറി തിന്നാലോ' എന്ന ചോദ്യമാണ് മന്ത്രി ഉയര്‍ത്തുന്നത്. ഇത്തരം പ്രചാരണത്തെ പ്രതിരോധിക്കാന്‍ ഇന്നുച്ചക്ക് കഴിക്കാന്‍ ബിരിയാണിയാവാം എന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നുവെന്ന പേരില്‍ നേരത്തെ ചിത്രം പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ കഴിച്ചത് ബീഫല്ല, ഉള്ളിക്കറിയാണെന്ന് പറഞ്ഞുകൊണ്ടാണ് അന്ന് അദ്ദേഹം അതിനെ പ്രതിരോധിച്ചത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു. ഇതും പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ ട്രോള്‍. ഇതിന് വന്‍ പ്രതികരണമാണ് ഫേസ്ബുക് ഉപയോക്താക്കളില്‍നിന്നും ലഭിച്ചിരിക്കുന്നത്.

 

 Keywords: V Sivankutty Facebook Post Against Sangh Parivar, Thiruvananthapuram, News, Politics, Minister, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia