Criticized | വിദ്യാഭ്യാസ മേഖലയെ പാടെ അവഗണിച്ച ബജറ്റ്; തൊഴിലാളിക്ഷേമം വാക്കുകളില്‍ മാത്രം, ലക്ഷ്യം കോര്‍പ്പറേറ്റ് ഉന്നമനമെന്നും മന്ത്രി വി ശിവന്‍കുട്ടി
 

 
V Sivankutty Criticized Union Budget, Thiruvananthapuram, News, V Sivankutty, Criticized, Union Budget, Politics, Education, Kerala News
V Sivankutty Criticized Union Budget, Thiruvananthapuram, News, V Sivankutty, Criticized, Union Budget, Politics, Education, Kerala News

Photo Credit: Facebook / V Sivankutty

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ തയ്യാറാകണമെന്നും ആവശ്യം
 

തിരുവനന്തപുരം: (KVARTHA) വിദ്യാഭ്യാസമേഖലയെ (Education Dept) പാടെ അവഗണിച്ച ബജറ്റ് (Budget) ആണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ (Finance Minister Nirmala Sitharaman) അവതരിപ്പിച്ചതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി (Education Minister V Sivankutty) . 2023 - 24 സാമ്പത്തിക വര്‍ഷത്തെ റിവൈസ്ഡ് ബജറ്റ് പ്രകാരം ആകെ റവന്യൂ (Revenue) ചിലവിന്റെ 1.61% ആണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി (School Education) മാറ്റിവെച്ചിരുന്നത്. 

എന്നാല്‍ 2024 - 25 സാമ്പത്തിക വര്‍ഷം ആകെ റവന്യൂ ചിലവിന്റെ 1.50 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി നീക്കി വെച്ചിട്ടുള്ളത്. രണ്ടുവര്‍ഷം മുമ്പ് അനുവദിച്ച തുക പോലും ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ചിട്ടില്ല. സമഗ്ര ശിക്ഷയ്ക്ക് നീക്കിവെച്ച തുകയില്‍ കാലോചിതമായ മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ലെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ അവസാനം പുറത്തുവിട്ട 2021 - 22 ലെ യുഡൈസ് ഡാറ്റ പ്രകാരം ദേശീയതല ശരാശരി അനുസരിച്ച് ഒന്നാം ക്ലാസില്‍ 100 കുട്ടികള്‍ ചേരുന്നുണ്ടെങ്കില്‍ 43.6 കുട്ടികള്‍ മാത്രമേ പന്ത്രണ്ടാം ക്ലാസില്‍ എത്തുന്നുള്ളൂ. അതിന്റെ അര്‍ത്ഥം 66.40% കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കൊഴിഞ്ഞു പോകുന്നുണ്ട്. എന്നാല്‍ ഇതേ ഡാറ്റ പ്രകാരം കേരളത്തില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന ഏതാണ്ട് എല്ലാ കുട്ടികളും പന്ത്രണ്ടാം ക്ലാസില്‍ എത്തുന്നുണ്ട്. ദേശീയതലത്തില്‍ തന്നെ റവന്യൂ ചെലവ് വര്‍ദ്ധിപ്പിക്കുന്നതനുസരിച്ച് വിദ്യാഭ്യാസമേഖലയ്ക്കുള്ള നീക്കിയിരിപ്പ് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തെ പാടെ അവഗണിച്ച ബജറ്റ് കൂടിയാണ് കേന്ദ്ര ബജറ്റ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ തയ്യാറാകണമെന്നും മന്ത്രി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ തൊഴിലാളി ക്ഷേമം വാക്കുകളില്‍ മാത്രമെന്നും  തൊഴിലാളികളുടെ ഉന്നമനത്തേക്കാള്‍ ലക്ഷ്യം കോര്‍പ്പറേറ്റ് സേവനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്കാലത്തെയും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലാണ് രാജ്യം നിലകൊള്ളുന്നത്.  അദ്ധ്വാനിക്കുന്ന ഭൂരിഭാഗം ജനങ്ങളും കടുത്ത ദാരിദ്ര്യത്തില്‍ നട്ടംതിരിയുമ്പോള്‍, ഉയര്‍ന്ന സമ്പത്തും ലാഭവുമുള്ള വന്‍കിട-ബിസിനസ് കോര്‍പ്പറേറ്റ് സമൂഹം മാത്രമാണ് നേട്ടമുണ്ടാക്കുന്നത്.  


ആ പ്രശ്നങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ബജറ്റില്‍ പരിഗണിച്ചിട്ടില്ല. ഉല്‍പ്പാദനക്ഷമത, മൂലധനച്ചെലവ്, തൊഴിലവസരങ്ങള്‍ എന്നിവയില്‍ വിവിധ തരത്തിലുള്ള പ്രോത്സാഹനങ്ങളുടെ പേരില്‍ സ്വകാര്യ കോര്‍പ്പറേറ്റ് ഖജനാവിലേക്ക് പൊതു പണത്തിന്റെ വര്‍ധിച്ച ഒഴുക്ക് ഒരു ഉത്തരവാദിത്വവും ഇല്ലാതെ ഉറപ്പാക്കുകയാണ് ബജറ്റ് ചെയ്യുന്നതെന്നും  മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia