Nurses Problems | നഴ്സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശൂന്യവേളയില്‍ ഉന്നയിച്ച് വി ശിവദാസന്‍ എംപി; മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യം 

 
V Sivadasan MP raised the problems faced by nurses during the assembly; Demand to ensure decent working conditions, Kannur, News, V Sivadasan MP, Working conditions, Problems, Assembly, Salary, Kerala News
V Sivadasan MP raised the problems faced by nurses during the assembly; Demand to ensure decent working conditions, Kannur, News, V Sivadasan MP, Working conditions, Problems, Assembly, Salary, Kerala News

Photo Credit: Facebook / Dr V Sivadasan

നഴ്‌സുമാരില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളിലാണ് ജോലി ചെയ്യുന്നത്


പല ആശുപത്രികളും 1:4 എന്ന  നിര്‍ദിഷ്ട നഴ്സ്-രോഗി  അനുപാതം പാലിക്കുന്നില്ല

പൊതുജനാരോഗ്യ മേഖലയില്‍ പോലും, നഴ്സ്-രോഗി അനുപാതം ആവശ്യമായ നിരക്കിലും വളരെ കുറവ്

കണ്ണൂര്‍: (KVARTHA) നഴ്സുമാര്‍ (Nurse) നേരിടുന്ന പ്രശ്‌നങ്ങള്‍ (Problems) ശൂന്യവേളയില്‍ ഉന്നയിച്ച് വി ശിവദാസന്‍ എംപി (V Shivdasan MP). ലോകാരോഗ്യ സംഘടനയുടെ (World Health Organisation) മാര്‍ഗനിര്‍ദേശമനുസരിച്ച് (Guidelines) , ആയിരം ജനസംഖ്യയില്‍ മൂന്ന് നഴ്സുമാര്‍ ഉണ്ടായിരിക്കണം. ഇന്‍ഡ്യയില്‍ (India) ഈ സംഖ്യയുടെ പകുതി പോലുമില്ല. ഇന്‍ഡ്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് 60 ലക്ഷം നഴ്സുമാരെയാണ് ആവശ്യം.

എന്നാല്‍ ഇന്‍ഡ്യയില്‍ ആവശ്യത്തിന് ആശുപത്രികളില്ല. ഉള്ള ആശുപത്രികളില്‍ ആവശ്യത്തിന് നഴ്സുമാരില്ല, അവര്‍ക്ക്  ശരിയായ വേതനം ലഭിക്കുന്നുമില്ല. ആരോഗ്യമേഖലയ്ക്ക് പണം നീക്കിവെക്കുന്നില്ല എന്നതാണ് ഇതിനു കാരണം.  ഇന്‍ഡ്യയിലെ ആരോഗ്യ സംരക്ഷണത്തിനുള്ള ആളോഹരി ചെലവ് 626 രൂപ മാത്രമാണ്. കേരളത്തില്‍ ഇത് 3311 രൂപയാണ്.

നഴ്‌സുമാരില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളിലാണ് ജോലി ചെയ്യുന്നത്. പല ആശുപത്രികളും 1:4 എന്ന  നിര്‍ദിഷ്ട നഴ്സ്-രോഗി  അനുപാതം പാലിക്കുന്നില്ല. പൊതുജനാരോഗ്യ മേഖലയില്‍ പോലും, നഴ്സ്-രോഗി അനുപാതം ആവശ്യമായ നിരക്കിലും വളരെ കുറവാണ്. 

പ്രമോഷന്‍ അവസരങ്ങളുടെ അഭാവം മൂലം നിരവധി നഴ്സുമാര്‍ എന്‍ട്രി ലെവല്‍ ജോലികളില്‍ നിന്ന് തന്നെ വിരമിക്കുകയാണ്. പ്രതിദിനം ഒമ്പത് മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യണ്ട അവസ്ഥയുണ്ട്.  ഇരട്ട ഷിഫ്റ്റുകള്‍ ചെയ്യുന്നവര്‍ നിരവധിയാണ്.

മിക്കവര്‍ക്കും ലഭിക്കുന്ന ശമ്പളം മിനിമം വേതനത്തേക്കാള്‍ വളരെ താഴെയാണ്. പൊതുമേഖലയില്‍ വര്‍ധിച്ചുവരുന്ന കരാര്‍വല്‍ക്കരണം അവരുടെ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. ഒരേ ഹോസ്പിറ്റലില്‍ തന്നെ കരാര്‍ നിയമനത്തില്‍ വരുന്നവര്‍ക്ക് കുറഞ്ഞ വേതനമാണ് നല്‍കുന്നത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും അവരുടെ ക്ഷേമം ഉറപ്പു വരുത്തുകയുമാണ് ശരിയായ രാജ്യസ്‌നേഹം എന്ന് ഫ് ളോറെന്‍സ് നെറ്റിങ്‌ഗേലിനെ  ഉദ്ധരിച്ച് വി ശിവദാസന്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia