കോഴിക്കോട്: പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. സി പി എം രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയേക്കാവുന്ന യാത്രയ്ക്കായി വി.എസ് പുറപ്പെട്ടത് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്നാണ്.
ടി പി കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സി പി എമ്മില്‍ നിന്നും എത്തിയ ഏക നേതാവ് വി എസ് ആയിരുന്നു. വി എസിന്റെ യാത്രയെ കുറിച്ച് നേരത്തെ മനസിലാക്കി വി എസിനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്ന സി പി എമ്മില്‍ നിന്നുള്ള രണ്ടാമത്തെ നേതാവാണ് വി എസ്.
കൊല്ലപ്പെട്ട ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ച വി എസിന്റെ നടപടി ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. വി എസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കായി പാര്‍ട്ടിയോട് കലഹിച്ച് ആര്‍ എം പി രൂപീകരിച്ച ടി പി ഔദ്യോഗിക വിഭാഗത്തിന് കടുത്ത തലവേദന ഉണ്ടാക്കിയ നേതാവായിരുന്നു.
വി എസ് വരുന്നതില്‍ സന്തോഷമുണ്ടെന്നും പിന്നീട് ഇതേ കുറിച്ച് കൂടുതല്‍ പ്രതികരിക്കുമെന്നും ടി പിയുടെ ഭാര്യ കെ കെ രമ പറഞ്ഞു. വി എസ് വരുന്നതറിഞ്ഞ് ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ വീട്ടിലേക്ക് ആര്‍ എം പി നേതാക്കളുടെയും അണികളുടെയും വന്‍ ഒഴുക്കാണ്. ടി പി വധത്തെ തുടര്‍ന്ന് താന്‍ ഉയര്‍ത്തിയ പോരാട്ടത്തില്‍ നിന്നും അണുവിട പിന്തിരിയാനില്ലെന്നും അടുത്ത കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങള്‍ വരെ ഈ വിഷയം സജീവമായി നിലനിര്‍ത്തുകയുമാണ് വി എസ് ലക്ഷ്യം വെക്കുന്നത്. ടി പി വധത്തിന്റെ പേരില്‍ പാര്‍ട്ടിയെ വേട്ടയാടുന്നതായുള്ള ആരോപണങ്ങളുമായി മാനസികമായി യോജിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശം കൂടിയാണ് വി എസിന്റെ സന്ദര്‍ശനം.
പാര്‍ട്ടി സംസ്ഥാന നേതൃത്വം വി.എസിന്റെ രണ്ടാമത്തെ ഒഞ്ചിയം സന്ദര്‍ശനത്തെ അതീവ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. നെയ്യാറ്റിന്‍ക്കര ഉപതിരഞ്ഞെടുപ്പ് ഇന്ന് അവസാനിച്ചാലുടന്‍ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും കടുത്ത പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: Kerala, Kozhikode, T.P Chandrasekhar Murder Case, V.S Achuthanandan, Visit, House
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.