ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സി പി എം സംസ്ഥാന നേതൃത്വത്തിനെതിരെയുളളപോരാട്ടം കൂടുതല്‍ സജീവമാക്കുമെന്ന് സൂചന. പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ പോരാട്ടം തുടരാനാണ് വി എസ്സിന്റെ നീക്കം. കേന്ദ്ര കമ്മിറ്റി പ്രമേയത്തോട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിദ്ധ്യത്തില്‍ വി എസ് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത് ഇതിന്റെ വ്യക്തമായ സൂചനയാണെന്നാണ് വിലയിരുത്തല്‍.
സൈദ്ധാന്തികവും സംഘടനാപരവുമായി താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ അപ്പാടെ തളളിയതിലും കേന്ദ്രകമ്മിറ്റി പ്രമേയം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച അസാധാരണ നടപടിയിലും വി എസിന് കടുത്ത പ്രതിഷേധമുണ്ട്. കേന്ദ്ര നേതൃത്വം കാര്യങ്ങളെ സമീപിച്ച പോലെയല്ല സംസ്ഥാന നേതൃത്വം ഇക്കാരയങ്ങള്‍ വിശദീകരിക്കുന്നതെന്നും വി എസ് കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടിയില്‍ യോജിപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിനുമുള്ള തീരുമാനങ്ങളാണ് കേന്ദ്ര കമ്മിറ്റിയിലുണ്ടായത്. എന്നാല്‍ സംസ്ഥാന കമ്മിറ്റിയിലെ റിപ്പോര്‍ട്ട് തന്നെ കേന്ദ്രീകരിച്ചാണ് വന്നത്. ഇത് കേന്ദ്ര കമ്മിറ്റി നിലപാടായിരുന്നില്ല. കേരളത്തിലെ പി ബി അംഗങ്ങള്‍ തയ്യാറാക്കിയതാണ് ഇതെന്നും വി എസിനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നു.
ഈ സാഹചര്യത്തിലാണ് വി എസ് പാര്‍ട്ടിയില്‍ നിന്നുകൊണ്ടുതന്നെ പോരാട്ടം കൂടുതല്‍ സജീവമാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് വി എസ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

