കള്ളപ്പണ നിക്ഷേപം: സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും ചവിട്ടി പുറത്താക്കണമെന്ന് വി എസ്
Nov 22, 2016, 12:32 IST
തിരുവനന്തപുരം: (www.kvartha.com 22.11.2016) കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ആരോപിച്ച് സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.
Keywords: V S criticized Kummanam and others, Industrialist, Niyamasabha, Thiruvananthapuram, Fake money, Investment, BJP, Prime Minister, Narendra Modi, Kerala.
ചോരയും കണ്ണീരും കൊണ്ടാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നതെന്നും വി എസ് പറഞ്ഞു. സഹകരണ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.
നോട്ട് നിരോധനം വന്ന് ആദ്യ ദിവസത്തിന് ശേഷം തന്നെ ജനങ്ങള്‍ കണ്ണ് തുറന്ന്
പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജനങ്ങള്‍ ഇവിടെ അരിവാങ്ങാന്‍ പണത്തിനായി വരി
നില്‍ക്കുമ്പോള്‍ ബി.ജെ.പിക്കാരുടെ അക്കൗണ്ടില്‍ കള്ളപ്പണം കുമിഞ്ഞ് കൂടുകയാണ്. ഏറെപ്പേരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ ഇന്നത്തെ നിലയില്‍ എത്തിയത്. അതിനെ ആരു തകര്‍ക്കാന്‍ ശ്രമിച്ചാലും എന്തുവില കൊടുത്തും ചെറുക്കുമെന്നും വി.എസ് പറഞ്ഞു.
കള്ളപ്പണം തടയാനാണ് നോട്ട് നിരോധിച്ചതെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, ധൈര്യമുണ്ടെങ്കില്‍ വ്യവസായികളായ അദാനിയെയും, അംബാനിയെയും തൊട്ടുനോക്കണമെന്നും അപ്പോഴറിയാം കളി മാറുന്നതെന്നും വി എസ് പരിഹസിച്ചു.

Also Read:
വിജയ ബാങ്കിലെ കോടികളുടെ കൊള്ള: 5 പേര്‍ കുറ്റക്കാര്‍; ഏഴാം പ്രതിയെ കോടതി വെറുതെവിട്ടു
Keywords: V S criticized Kummanam and others, Industrialist, Niyamasabha, Thiruvananthapuram, Fake money, Investment, BJP, Prime Minister, Narendra Modi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.