സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ല: ഇടതുപക്ഷത്തിന് പിന്തുണച്ചതിന് നന്ദി പറഞ്ഞ് വി എസ്

 


തിരുവനന്തപുരം: (www.kvartha.com 02.05.2021) കേരള സംസ്ഥാന ചരിത്രത്തില്‍ 40 വർഷത്തിന് ശേഷം പുതിയ അധ്യായം രചിച്ച് എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ജനങ്ങളുടെ പ്രിയ നേതാവ് വി എസ് അച്യുതാനന്ദന്‍.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരിയെന്ന് വിധിയെഴുതിയതായി അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു. ഇടതുപക്ഷത്തെ പിന്തുണച്ച ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നതായും വി എസ് പറഞ്ഞു.

സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ല: ഇടതുപക്ഷത്തിന് പിന്തുണച്ചതിന് നന്ദി പറഞ്ഞ് വി എസ്

വി എസിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടർ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീർണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

Keywords:  News, Assembly-Election-2021, V.S Achuthanandan, LDF, Thiruvananthapuram, Kerala, State, Top-Headlines, V S Achuthanandan Facebook post about assembly election.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia