മുഖ്യമന്ത്രി മോഹം വെടിയാതെ വി എസ്; 6 മാസത്തേക്കെങ്കിലും മുഖ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെടുമെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്
May 20, 2016, 12:41 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.05.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ തകര്‍ത്ത് അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി വിഷയത്തെ ചൊല്ലി തര്‍ക്കമുണ്ടാകാന്‍ സാധ്യത.
നേരത്തെ തെരഞ്ഞെടുപ്പില്‍ സി പി എം അധികാരത്തിലെത്തിയാല്‍ ആരായിരിക്കും മുഖ്യമന്ത്രി എന്നതിനെ ചൊല്ലി വലിയ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. വി എസ് ആണോ അതോ പിണറായി വിജയനാണോ എന്നായിരുന്നു സംശയം.
വി എസിന് പ്രായാധിക്യമായതിനാല്‍ മുഖ്യമന്ത്രി കസേര പിണറായിക്ക് തന്നെയെന്നായിരുന്നു റിപ്പോര്‍ട്ട്. അതിനിടെ വി എസ് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ സി പി എം ജയിച്ചതോടെ ഇക്കാര്യത്തില്‍ വീണ്ടും ഒരു വാദം ഉടലെടുത്തിരിക്കയാണ്. ആറുമാസത്തേക്കെങ്കിലും തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വി എസ് ആവശ്യപ്പെടുമെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാനനേതൃത്വം ഒറ്റക്കെട്ടായി പിണറായി വിജയനു പിന്തുണയുമായി ഒപ്പമുണ്ട്. കേന്ദ്രനിലപാടും സംസ്ഥാനനേതൃത്വത്തിനൊപ്പമാണ്.
അതിനിടെ മുഖ്യമന്ത്രി ആരെന്ന് പാര്‍ട്ടി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി കഴിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയാരെന്ന് രണ്ടുമൂന്നുദിവസത്തിനകമറിയാമെന്നായിരുന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രതികരണം. കോണ്‍ഗ്രസ് ആര്‍.എസ്.എസ് ഒത്തുകളിയുടെ ഭാഗമാണ് നേമത്ത് ബി.ജെ.പി നേടിയ വിജയമെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനുശേഷം തലസ്ഥാനത്തെത്തിയ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് വി.എസ്.അച്യുതാനന്ദന്‍ തലസ്ഥാനത്തെത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനിന്ന പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് രാജധാനി എക്‌സ്പ്രസില്‍ കുടുംബസമേതം പിണറായി വിജയന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ
കാര്യത്തില്‍ എന്നു തീരുമാനമാകുമെന്ന ചോദ്യത്തിന് ചുരുങ്ങിയവാക്കുകളിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കോണ്‍ഗ്രസ് ബി.ജെ.പി രഹസ്യബന്ധം പൂര്‍ണമായി മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ മതനിരപേക്ഷ മനസ് അത്രത്തോളം ഉണര്‍ന്നിട്ടുണ്ടാകില്ലെന്നും അതാണ് നേമത്ത് രാജഗോപാലിന് ജയിക്കാന്‍ കഴിഞ്ഞതെന്നും പിണറായി പറഞ്ഞു. ബി.ജെ.പിയുടെ ശക്തികൊണ്ടല്ല അവര്‍ അക്കൗണ്ട് തുറന്നത് . ഹെലികോപ്റ്ററില്‍ പറന്നു നടന്നതല്ലാതെ ബി.ഡി.ജെ.എസിന് നേട്ടമൊന്നുമുണ്ടാക്കാനയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Also Read:
ഉപ്പളയില്‍ വീടുകള്‍ക്കും ആരാധനാലയത്തിനും നേരെ അക്രമം
Keywords: V S Achuthanandan demand for cm post only for six months, Pinarayi Vijayan, Election-2016, UDF, Report, Media, Kannur, Airport, BJP, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.