Criticized | രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്ര; കെ മുരളീധരന്റെ വിമര്‍ശനത്തിന് കാരണം സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എംപിക്കും നല്‍കിയതിലെ പരിഭവമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

 


തിരുവനന്തപുരം: (www.kvartha.com) രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എംപിക്കും നല്‍കിയതിലെ എതിര്‍പ്പാണ് കെ മുരളീധരന്റെ വിമര്‍ശനത്തിന് കാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രയെ ബിജെപി രാഷ്ട്രീയ യാത്രയായി മാറ്റിയെന്നായിരുന്നു കെ മുരളീധരന്റെ വിമര്‍ശനം. ഇതിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Criticized | രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്ര; കെ മുരളീധരന്റെ വിമര്‍ശനത്തിന് കാരണം സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എംപിക്കും നല്‍കിയതിലെ പരിഭവമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ചടങ്ങ് നടന്ന സ്ഥലത്തെ എംഎല്‍എയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതു മുതല്‍ തറക്കളി ആരംഭിച്ചുവെന്നും മുരളീധന്‍ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര മന്ത്രി വി മുരളീധരനായിരുന്നു ഇതിനൊക്കെ പിന്നിലെന്നും സഹമന്ത്രിയുടെ ഡെല്‍ഹിയിലെ റോള്‍ എന്താണെന്നറിയാം എന്നും ഇല്ലാത്ത പത്രാസ് ഇവിടെ കാണിക്കരുതെന്നും മുരളീധരന്‍ പരിഹസിച്ചിരുന്നു.

പ്രധാനമന്ത്രി വരുമ്പോള്‍ പിന്നാലെ നടക്കുന്നതാണ് ഇവരുടെ പണി. കൂടുതലൊന്നും പറയുന്നില്ല. എറണാകുളം മുതല്‍ ആലപ്പുഴ വരെ പാസന്‍ജര്‍ ട്രെയിന്‍ പോലെയാണു വന്ദേഭാരത് സഞ്ചരിച്ചത്. കേരളത്തിലെ എല്ലാ ബിജെപിക്കാരെയും അണിനിരത്തി. ബിജെപി ഓഫിസില്‍ ഇരുന്നുള്ള യാത്ര പോലെയാണു തോന്നിയതെന്നും മുരളീധരന്‍ വിമര്‍ശിച്ചിരുന്നു.

ഇതിന് എംപിമാര്‍ക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എംപി. സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യാനാണ് ജനപ്രതിനിധികള്‍ ആഗ്രഹിക്കേണ്ടതെന്നും മന്ത്രി ഉപദേശിച്ചു. ഓരോ സാഹചര്യത്തിലും ഓരോന്നു പറയുന്ന രീതിയാണ് കെ മുരളീധരന്റേതെന്നും അദ്ദേഹം പരിഹസിച്ചു.

മുന്‍പ് അലുമിനിയും പട്ടേല്‍ എന്നു വിളിച്ചയാളെ പിന്നീട് താണുവണങ്ങി നില്‍ക്കുന്നത് നാം കണ്ടതാണ്. താന്‍ കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ ആശയം, ഒറ്റ പ്രത്യയശാസ്ത്രം, ഒറ്റ പ്രസ്ഥാനം എന്ന നിലയിലാണ് മുന്നോട്ടു പോകുന്നതെന്നും, കെ മുരളീധരന്‍ ഓരോ ഘട്ടത്തിലും സാഹചര്യമനുസരിച്ച് മാറിയിട്ടുണ്ടെന്നും വി മുരളീധരന്‍ പരിഹസിച്ചു. മറുപടി അര്‍ഹിക്കുന്ന ഒരു വിമര്‍ശനം പോലും കെ മുരളീധരന്‍ ഉന്നയിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു.

വി മുരളീധരന്റെ വാക്കുകള്‍:

അത് കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയായിരുന്നു. പ്രത്യേകം ക്ഷണം ലഭിച്ചവരാണ് ആ ട്രെയിനില്‍ യാത്ര ചെയ്തത്. എംപിമാരുടെ കയ്യിലുണ്ടായിരുന്ന അതേ പാസ്, ബിജെപിക്കാരുടെയും കയ്യിലുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരിഭവം. 

എംപി എന്നു പറഞ്ഞാല്‍ ജനങ്ങളുടെ ഭാഗമാണല്ലോ. എംപിക്ക് ബിജെപിക്കാര്‍ക്ക് കിട്ടുന്ന പാസ് പോരാ എന്നാണോ അദ്ദേഹം പറയുന്നത്? എംപിക്ക് പ്രത്യേക പ്രിവിലേജ് വേണമെന്ന് പറയുന്നത് ജനാധിപത്യത്തില്‍ ശരിയല്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എംപി. ജനങ്ങളുടെ മുതലാളിയോ യജമാനനോ അല്ല.

അതുകൊണ്ട്, സാധാരണക്കാരുടെ കൂടെ യാത്ര ചെയ്യാനാണ് നാമെല്ലാം ആഗ്രഹിക്കേണ്ടത്. ഞാന്‍ എംപിയാണെങ്കിലും മന്ത്രിയാണെങ്കിലും അതേ തിരക്കിലാണ് വന്നത്. എല്ലാ സ്റ്റേഷനിലും ബിജെപിക്കാര്‍ സ്വീകരണം നല്‍കി. അത് വി മുരളീധരനു നല്‍കിയ സ്വീകരണമല്ല, ആ ട്രെയിനിനു നല്‍കിയ സ്വീകരണമാണ്. അവര്‍ സെല്‍ഫിയെടുത്തത് എന്റെയൊപ്പമല്ല. ആ ട്രെയിനിനു മുന്നിലാണ്. ട്രെയിന്‍ ഒരു സെലബ്രിറ്റിയാകുന്ന സാഹചര്യമാണത്.

ഇത്തരം ട്രെയിനുകള്‍ ഇതുവരെ ഇവിടെ ഇല്ലാതിരുന്നതിനാല്‍, ആളുകള്‍ കൂടുതല്‍ താല്‍പര്യവും കൗതുകവുമെല്ലാം കാണിക്കും. ദിവസം മുഴുവന്‍ ബിജെപിക്കാരെ കണ്ടുകൊണ്ടിരിക്കേണ്ടി വന്നതിന്റെ അസ്വസ്ഥതയാണോ അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിച്ചത്? അദ്ദേഹത്തിന്റെ പ്രശ്‌നം നമുക്കറിയാം. കഴിഞ്ഞ 25-30 വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എടുത്തു പരിശോധിക്കണം.

ഓരോ കാലത്തും അതത് സമയത്തെ സാഹചര്യം അനുസരിച്ച് സംസാരിക്കാന്‍ നല്ല മിടുക്കുള്ളയാളാണ് മുരളീധരന്‍. ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. ഞാന്‍ അത് അത്ര വലിയ ഗൗരവമുള്ള വിഷയമായി കാണുന്നില്ല. നാളെ സാഹചര്യം മാറിക്കഴിഞ്ഞാല്‍ മുരളീധരന്‍ ഇതെല്ലാം നേരെ തിരിച്ചും പറയും.

ബിജെപി ഓഫിസിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതിയാണെന്ന് അദ്ദേഹം പറഞ്ഞെങ്കില്‍, അവിടെ ബിജെപിക്കാരെയാകും ഏറ്റവും കൂടുതല്‍ കണ്ടിട്ടുണ്ടാവുക. കോണ്‍ഗ്രസുകാരോട് വരേണ്ട എന്നാരെങ്കിലും പറഞ്ഞോ? അവര്‍ക്കും വരാമായിരുന്നല്ലോ. നാടിന്റെ പുരോഗതിയില്‍ സന്തോഷമുള്ളവര്‍ വന്നു. ബിജെപിക്കാര്‍ക്ക് സന്തോഷമുണ്ട്. അതുകൊണ്ട് അവരും വന്നു. കോണ്‍ഗ്രസുകാര്‍ക്ക് സന്തോഷമില്ലെങ്കില്‍ അവരുടെ മനോഭാവം മാറണം. അഞ്ചെട്ടു വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്നതിന്റെ അസ്വസ്ഥതയാണോ അദ്ദേഹത്തെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നതെന്നും നോക്കണം.

Keywords:  V Muralidharan Criticized K Muralidharan on 2nd Vande Bharath Journey, Thiruvananthapuram, News, Politics, V Muralidharan, Criticized, K Muralidharan, BJP, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia