പിണറായി സര്‍കാരിന്റെ തുടര്‍ഭരണത്തോടെ കോണ്‍ഗ്രസിലും തലമുറ മാറ്റം ഉറപ്പായി; പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ചെന്നിത്തല മാറിയേക്കും, പകരം വി ഡി സതീശന്‍ സ്ഥാനമേല്‍ക്കും

 


കോഴിക്കോട്: (www.kvartha.com 03.05.2021) വന്‍ഭൂരിപക്ഷം നേടിയുള്ള പിണറായി സര്‍കാരിന്റെ തുടര്‍ഭരണത്തോടെ കോണ്‍ഗ്രസിലും തലമുറ മാറ്റം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. 2016-ല്‍ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മന്‍ ചാണ്ടിയുടെ മാതൃക രമേശ് ചെന്നിത്തലയും പിന്തുടരാനാണ് സാധ്യത. പിണറായിയെ ജനം വീണ്ടും തെരഞ്ഞെടുത്തു എന്ന ജനവിധിയില്‍ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവില്‍ ജനങ്ങളുടെ അവിശ്വാസവുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അടക്കം പറയുന്നു. പിണറായി സര്‍കാരിന്റെ തുടര്‍ഭരണത്തോടെ കോണ്‍ഗ്രസിലും തലമുറ മാറ്റം ഉറപ്പായി; പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ചെന്നിത്തല മാറിയേക്കും, പകരം വി ഡി സതീശന്‍ സ്ഥാനമേല്‍ക്കും
അംഗബലം കൂടിയ ഭരണപക്ഷത്തെയാണ് പ്രതിപക്ഷത്തിന് ഇനി സഭയില്‍ നേരിടേണ്ടത്. ഇടത് കോട്ടയായ പറവൂരില്‍നിന്ന് നാല് തവണ തുടര്‍ച്ചയായി ജയിച്ച വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി വരാനാണ് സാധ്യത ഏറെയും. രമേശ് മാറി നിന്നാല്‍ അദ്ദേഹത്തിന്റെ പിന്തുണയും സതീശനായിരിക്കും.

21 കോണ്‍ഗ്രസ് എം എല്‍ എമാരില്‍ 10 പേരും ഐ ഗ്രൂപുകാരാണ്. മുതിര്‍ന്ന നേതാക്കളില്‍ പ്രതിപക്ഷ നേതാവായി പരിഗണിക്കാന്‍ സാധ്യതയുള്ള മറ്റ് രണ്ട് പേരുകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി ടി തോമസുമാണ്. ഇതില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞാല്‍ സീനിയര്‍ തിരുവഞ്ചൂര്‍ തന്നെയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ മികവോടെ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവും സ്വീകാര്യതയും താരതമ്യേന ചെറുപ്പവും സതീശന് അനുകൂല ഘടകങ്ങളാണ്. സുധീരന്‍ പാര്‍ടി അധ്യക്ഷനായിരിക്കെ മുമ്പ് സതീശന്‍ കെപിസിസി വൈസ് പ്രസിഡന്റായത് രാഹുല്‍ ഗാന്ധിയുടെ നോമിനി ആയിട്ടായിരുന്നു.

Keywords:  V D Satheesan may become Oppossion Leader, Kozhikode, News, Politics, Pinarayi vijayan, Congress, Ramesh Chennithala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia