തെരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസില്‍ 'തലമുറമാറ്റം' വരണമെന്ന് വി.ഡി.സതീശന്‍; ആന്റണിക്കെതിരയും വിമര്‍ശനം
Jun 4, 2016, 16:03 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.06.2016) നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താന്‍ രണ്ടുദിവസം നീളുന്ന യോഗമാണ് കെപിസിസി നടത്തുന്നത്. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് യോഗം സംഘടിപ്പിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ 'തലമുറ മാറ്റം' വരണമെന്ന് വി.ഡി.സതീശന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ നയിക്കുന്ന ത്രിമൂര്‍ത്തി സംഘത്തില്‍ മാറ്റം വേണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരെ ഉദ്ദേശിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്റെ ആവശ്യം. പാര്‍ട്ടിയുടെ നേതൃത്വത്തിന് യുവത്വമില്ല എന്നു പറഞ്ഞ അദ്ദേഹം തലമുറയിലെ മാറ്റമാണ് കോണ്‍ഗ്രസില്‍ വേണ്ടതെന്നും തുറന്നടിച്ചു.
പാര്‍ട്ടി നേതൃത്വത്തിന് മതേതര മുഖം നഷ്ടമായെന്നും നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നും സര്‍ക്കാരിന്റെ അവസാനകാലത്ത് ഉയര്‍ന്ന ഭൂമിയിടപാട് കേസുകള്‍ തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി. തോല്‍വിയുടെ മുഖ്യകാരണം തന്നെ അഴിമതിയാണ്.

മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും സതീശന്‍ തുറന്നടിച്ചു. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ നിലപാടുകള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്ക് കാരണമായെന്നും ഇതോടൊപ്പം കേന്ദ്ര നേതൃത്വത്തിനും വീഴ്ച വന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു.
കെ.പി.സി.സി വൈസ് പ്രസിഡന്റും ചടയമംഗലത്തെ സ്ഥാനാര്‍ത്ഥിയുമായിരുന്ന എം.എം.ഹസനാണ് സുധീരനെ രൂക്ഷമായി വിമര്‍ശിച്ചത്. പരാജയത്തിന്റെ മുഖ്യ ഉത്തരവാദിത്തം സുധീരനാണെന്ന് ഹസന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സുധീരന്റെ നിലപാടുകള്‍ പ്രതിസന്ധിയുണ്ടാക്കി. ഇതുകൂടാതെ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരല്ലെന്ന സുധീരന്റെ പ്രസ്താവനയും പ്രതികൂലമായി മാറി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്നും അതുപോലെ മറ്റു നേതാക്കളും സ്ഥാനമൊഴിയാന്‍ തയ്യാറാവണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

മദ്യനയം പാര്‍ട്ടിക്ക് ഗുണകരമായില്ലെന്നും ,തെരഞ്ഞെടുപ്പിന് സംഘടനാപരമായ മുന്നൊരുക്കം ഉണ്ടായില്ലെന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി. മദ്യനയത്തിന്റെ പ്രാധാന്യം വേണ്ടത്ര രീതിയില്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടി, ഭരണനേതൃത്വങ്ങളില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിപോലും പാഠമായില്ലെന്ന് എം.എം.ഹസന്‍ കുറ്റപ്പെടുത്തി. എ.കെ.ആന്റണിക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വം പറയുന്നത് കേട്ട് മിണ്ടാതിരിക്കുകയാണ് ആന്റണി ചെയ്യുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. കേരളത്തിലെ കോണ്‍ഗ്രസില്‍ വേണ്ടത്ര ഇടപെടല്‍ ആന്റണിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. പാര്‍ട്ടിയെ തിരുത്തേണ്ട ബാധ്യതയുണ്ടെന്നിരിക്കെ ആന്റണി മൗനം പാലിക്കുന്നത് ഖേദകരമാണെന്നും പ്രതിനിധികള്‍ പറഞ്ഞു.

വര്‍ഗീയതയെ ഫലപ്രദമായി പ്രതിരോധിക്കാനായില്ല, ന്യൂനപക്ഷ ഭൂരിപക്ഷ വിഭാഗങ്ങള്‍ ഒരുപോലെ അകന്നു, അഴിമതി ആരോപണങ്ങളെ തടുക്കാനായില്ല, സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തിലുണ്ടായ ചര്‍ച്ചകള്‍ തിരിച്ചടിയായി തുടങ്ങിയ വിമര്‍ശനങ്ങള്‍ ഗ്രൂപ്പുവ്യത്യാസമില്ലാതെ പ്രമുഖ നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. അതേസമയം, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ അഭ്യര്‍ഥിച്ചു.
കെപിസിസി സെക്രട്ടറിമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, വൈസ് പ്രസിഡന്റുമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, വക്താക്കള്‍, ക്ഷണിതാക്കള്‍, പോഷക സംഘടനകളുടെ അധ്യക്ഷന്‍മാര്‍, എംഎല്‍എമാര്‍, തോറ്റ സ്ഥാനാര്‍ഥികള്‍ എന്നിവരെല്ലാം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരുന്ന വിശാല എക്‌സിക്യൂട്ടിവില്‍ പങ്കെടുക്കുന്നുണ്ട്.

Also Read:
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം യുവാവിനെ ബൈക്ക് തടഞ്ഞ് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍
Keywords: Thiruvananthapuram, Criticism, Controversy, A.K Antony, Oommen Chandy, Ramesh Chennithala, Allegation, M.M Hassan, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.