ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 26.08 .2021) കൊല്ലത്ത് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ പൊലീസ് നടത്തിയ ഡമി പരിശോധനയുടെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ വനംവകുപ്പിന്റെ അരിപ്പ സ്റ്റേറ്റ് ട്രെയിനിങ് സെന്ററിലാണ് പരീക്ഷണം സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും രേഖകളും പൊലീസ് സംഘം കോടതിയില്‍ സമര്‍പിച്ചിട്ടുണ്ട്. കൊല്ലം മുന്‍ റൂറല്‍ എസ്‍പി ഹരിശങ്കറിന്‍റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമി തയ്യാറാക്കിയായിരുന്നു പൊലീസിന്റെ പരീക്ഷണം. ഈ ഡമിയുടെ കൈഭാഗത്ത് കോഴിയിറച്ചി കെട്ടിവെച്ചു. തുടര്‍ന്ന് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയും മുറിവിന്റെ ആഴം കണ്ടെത്തുകയുമായിരുന്നു. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വ്യത്യസ്ഥമായിരിക്കും. ഇത് തെളിയിക്കാനാണ് പരീക്ഷണം നടത്തിയത്.
സ്വാഭാവികമായി പാമ്പ് കടിയേല്‍ക്കുമ്പോളും പാമ്പിനെ കൊണ്ട് കടിപ്പിക്കുമ്പോഴും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ വ്യക്തമാവുകയും ചെയ്തു. രണ്ട് മുറിവുകളിലെയും ആഴം തമ്മിലുള്ള വ്യത്യാസം കണ്ടെത്തി അന്വേഷണ സംഘം കൊലപാതകമെന്നത് ഉറപ്പിക്കുകയായിരുന്നു.
കേസിൽ വിധി ഉടൻ ഉണ്ടായേക്കും. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിധി പ്രഖ്യാപന തീയതി കോടതി പറയാനാണ് സാധ്യത. കേസിന്റെ അന്തിമവാദം നേരത്തെ പൂർത്തിയായിരുന്നു.
Keywords: Enquiry, Enquiry Report, Snake, News, Death, Kollam, Police, Kerala, Death-case, Murder case, Uthra murder case: Visuals of a dummy test conducted by the police is out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

