ഉപയോഗിച്ച പിപിഇ കിറ്റുകളും മാസ്കുകളും ഉൾപെടെ ചാക്കിൽ കെട്ടി എംസി റോഡിൽ തള്ളി: മാലിന്യം തള്ളിയവരെ കുറിച്ച് സൂചന ലഭിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
May 25, 2021, 17:40 IST
മൂവാറ്റുപുഴ: (www.kvartha.com 25.05.2021) ഉപയോഗിച്ച പിപിഇ കിറ്റുകളും മാസ്കുകളും ഉൾപെടെ ചാക്കുകളിൽ കെട്ടി എംസി റോഡിൽ തള്ളി.മാലിന്യം തള്ളിയവരെ കുറിച്ച് സൂചന ലഭിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. പിപിഇ കിറ്റ് നിർമാണ യൂണിറ്റിൽ നിന്ന് ഉൾപെടെയുള്ള മാലിന്യങ്ങളാണ് റോഡ് അരികിൽ തള്ളിയത്. വാഴപ്പിള്ളി മിൽമയ്ക്കു സമീപം റോഡിലേക്കു തള്ളിയ പത്തോളം വലിയ ചാക്കുകളിൽ നിറച്ച മാലിന്യത്തിൽ നിന്ന് പിപിഇ കിറ്റുകളുടെ അവശിഷ്ടങ്ങൾ പുറത്തേക്കു വീണു കിടന്നിരുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കി.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർമാൻ പി പി എൽദോസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നഗരസഭ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് മാലിന്യം ആശുപത്രിയിൽ എത്തിച്ചു സംസ്കരിച്ചു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർമാൻ പി പി എൽദോസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നഗരസഭ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് മാലിന്യം ആശുപത്രിയിൽ എത്തിച്ചു സംസ്കരിച്ചു.
എന്നാൽ മാലിന്യം തള്ളിയവരെ കുറിച്ച് സൂചന ലഭിച്ചെങ്കിലും ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ അധികൃതർ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയുമെന്നിരിക്കെ അതിനുള്ള ശ്രമം നടക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Keywords: News, Kerala, State, COVID-19, Ernakulam, Muvattupuzha, Used PPE kits and masks were dumped on MC Road.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.