P Suresan | ഊര്‍ജ കേരള അവാര്‍ഡ് ദേശാഭിമാനി സ്പെഷ്യല്‍ കറസ്പോണ്ടന്റ് പി സുരേശന്

 


കണ്ണൂര്‍: (www.kvartha.com) കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഊര്‍ജ കേരള അവാര്‍ഡ് ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് പി സുരേശന്. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ എസ് ഇ ബിയുടെ വികസന പദ്ധതി സംബന്ധിച്ച് എട്ട് ലേഖനങ്ങളാണ് അവാര്‍ഡിനര്‍ഹമാക്കിയത്.

P Suresan | ഊര്‍ജ കേരള അവാര്‍ഡ് ദേശാഭിമാനി സ്പെഷ്യല്‍ കറസ്പോണ്ടന്റ് പി സുരേശന്

മീഡിയ അകാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനായ മൂന്നംഗ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഞായറാഴ്ച പകല്‍ മൂന്നിന് കോട്ടയത്ത് നടക്കുന്ന അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുന്‍ വൈദ്യുതി മന്ത്രി എം എം മണി അവാര്‍ഡ് സമ്മാനിക്കും.

സംസ്ഥാന സര്‍കാരിന്റെ കര്‍ഷക ഭാരതി അവാര്‍ഡ്, ഫാം ജേണലിസം അവാര്‍ഡ്, ക്ഷീര വികസന വകുപ്പ് മാധ്യമ അവാര്‍ഡ്, കണ്ണൂര്‍ പുഷ്പോത്സവം മികച്ച റിപോര്‍ടര്‍ക്കുള്ള പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ മയ്യില്‍ കയരളത്തെ തെക്കേടത്ത് ഹൗസില്‍ പരേതനായ പാറയില്‍ കുഞ്ഞപ്പയുടെയും പുതിയാടത്തില്‍ ജാനകിയുടെയും മകനാണ്.

Keywords:  Urja Kerala Award goes to Desabhimani Special Correspondent P Suresan, Kannur, News, Urja Kerala Award, P Suresan, Desabhimani Special Correspondent, KSEB, Writer, Minister, MM Many, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia