Urban Nidhi Scam | കണ്ണൂരിലെ അര്‍ബന്‍ നിധി തട്ടിപ്പ്: കോടികള്‍ കണ്ടെത്തുന്നതിനായി ഇ ഡി അന്വേഷണം നടത്താന്‍ നിക്ഷേപകരുടെ മുറവിളി
Jan 10, 2023, 21:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) താവക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ധനകാര്യ സ്ഥാപനം നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന ആവശ്യം പണം നഷ്ടപ്പെട്ട നിക്ഷേപകരില്‍ നിന്നും ശക്തമാകുന്നു. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധവും കളളപ്പണ ഇടപാടുകളുമുണ്ടെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സിയെന്ന ആവശ്യം ഉയര്‍ന്നുവരുന്നത്.
നേരത്തെ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പു തീരുമാനിച്ചിരുന്നുവെങ്കിലും പ്രത്യേക അന്വേഷണ സംഘം തന്നെയാണ് കേസന്വേഷണം നടത്തുന്നത്. എന്നാല്‍ അന്വേഷണം ഒരിഞ്ചു പോലും മുന്‍പോട്ടു നീങ്ങാത്തത് പണം നഷ്ടപ്പെട്ട നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
കോടികള്‍ എങ്ങോട്ടാണ് ഒഴുകിയതെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതാണ് നിക്ഷേപകര്‍ക്ക് പൊലീസ് അന്വേഷണത്തോടു അതൃപ്തിയുണ്ടാക്കാന്‍ കാരണമായത്. എന്നാല്‍ നിലവില്‍ അന്വേഷണം കാര്യക്ഷമമായി മുന്‍പോട്ടു പോകുന്നുണ്ടെന്നാണ് പരാതി പറയുന്നവരോട് പൊലീസ് പറയുന്നത്.
പരാതി ലഭിക്കുന്ന സ്റ്റേഷനുകളില്‍ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അജിത്ത് കുമാര്‍ പണം നഷ്ടപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഓരോ സ്റ്റേഷനുകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.
പരാതി ലഭിക്കുന്ന സ്റ്റേഷനുകളില്‍ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അജിത്ത് കുമാര്‍ പണം നഷ്ടപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഓരോ സ്റ്റേഷനുകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.
മയ്യില്‍, ചക്കരക്കല്‍, കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി, വളപട്ടണം, എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികളുയരുന്നത്. 20ലക്ഷം മുതല്‍ 40 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. കൂടുതല്‍ വീട്ടമ്മമാരാണ് ധനകാര്യ സ്ഥാപനത്തിന്റെ വഞ്ചനയ്ക്കിരയായിട്ടുള്ളത്.
വളപട്ടണത്ത് കമലത്തിന്റെ മൂന്നുലക്ഷം, പുഷ്പവല്ലിയുടെ അഞ്ചുലക്ഷം, ചക്കരക്കല്‍ ഇരിവേരി സ്വദേശി പ്രശാന്തന്റെ 26ലക്ഷം, ജഗദീപന്റെ 20ലക്ഷം, ഏച്ചൂര്‍ സ്വദേശി മോഹനന്റെ 15 ലക്ഷം, മയ്യിലില്‍ പാപ്പിനിശേരി സ്വദേശിനി നിഷയുടെ ഏഴുലക്ഷം എന്നിവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നിക്ഷേപ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതിയായ അസി. ജെനറല്‍ മാനേജര്‍ കടലായി സ്വദേശിനിയായ ജീനയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ സി ഐ വിനുമോഹന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആയിരത്തോളം ഫയലുകള്‍ അന്‍പതു കംപ്യൂടറുകള്‍, 25 ലാപ് ടോപുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. എന്നാല്‍ കംപ്യൂടറുകളും ലാപ് ടോപുകളും ലോക് ആണെന്ന് പൊലീസ് അറിയിച്ചു.
ജീനയെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ മാത്രമേ ഇതിന്റെയൊക്കെ പാസ് വേര്‍ഡ് വ്യക്തമാവുകയുളളു. അര്‍ബന്‍ നിധി തട്ടിപ്പിനിരയായ നിരവധി പേര്‍ ജീനയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. നിക്ഷേപം സ്വീകരിക്കുന്നതില്‍ ജീനയാണ് പ്രധാന പങ്കുവഹിച്ചതെന്നു പൊലീസ് അന്വേഷണത്തിലും വ്യക്തമായിരുന്നു.
നേരത്തെ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഒന്നും മൂന്നും പ്രതികളായ തൃശൂര്‍ സ്വദേശി കെ എം ഗഫൂര്‍(46) മലപ്പുറം സ്വദേശി ശൗക്കത്തലി(43) എന്നിവരെ കണ്ണൂര്‍ ടൗണ്‍ സി ഐ പി എ വിനുമോഹന്റെ നേതൃത്വത്തില്‍ ആറുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരെ സ്ഥാപനത്തിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.
Keywords: Urban Nidhi Scam in Kannur: Investors clamor for ED probe to unearth crores, Kannur, News, Probe, Cheating, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

