Rejected | അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്: മൂന്നാം പ്രതിയുടെ ജാമ്യഹര്‍ജി തള്ളി
Feb 6, 2023, 19:47 IST
ADVERTISEMENT
തലശേരി: (www.kvartha.com) അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മൂന്നാംപ്രതി ശൗകത് അലി (43) സമര്‍പ്പിച്ച ജാമ്യഹര്‍ജി ജില്ലാസെഷന്‍സ് കോടതി ജഡ്ജ് ജി ഗിരീഷ് തള്ളി. കണ്ണൂര്‍ ടൗണ്‍, ചക്കരക്കല്ല്, ചെറുപുഴ പൊലീസ് സ്റ്റേഷനുകളില്‍ രെജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതിയാണ് ഇയാള്‍.
കണ്ണൂരിലെ സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി. അറസ്റ്റിലായ ശൗകത് അലി നിലവില്‍ റിമാന്‍ഡിലാണ്. നേരത്തെ അറസ്റ്റിലായ മറ്റു ഡയറക്ടര്‍മാരായ കെഎം ഗഫൂര്‍, ആന്റണി സണ്ണി എന്നിവരും ജയിലിലാണ്.
Keywords: Urban Nidhi investment scam: Bail plea of third accused rejected, Thalassery, News, Cheating, Court, Remanded, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

