അടിമാലി: (www.kvartha.com 01.07.2016) ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം വീണ് മൂന്ന് തോട്ടം തൊഴിലാളികള്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. ശക്തമായ കാറ്റില്‍ ഉണക്കമരം കടപുഴകി ദേഹത്ത് വീണാണ് ഏലത്തോട്ടത്തില്‍ പണിയെടുത്തിരുന്ന മൂന്ന് സ്ത്രീ തൊഴിലാളികള്‍ മരിച്ചത്.
Keywords: Uprooted tree kills three women in Idukki, Adimali, Pandi Amma, Pushpa, Mezhsi, Hospital, Treatment, Patient, Injured, Natives, Kerala.
സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ബൈസണ്‍വാലി നെല്ലിക്കാട് ജോണ്‍സണ്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളായ നെല്ലിക്കാട് സ്വദേശികളായ ചിറ്റേടത്ത് കുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ (45), തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ (40), പൊട്ടന്‍കാട് പനച്ചിക്കല്‍ ഷാജിയുടെ ഭാര്യ മേഴ്‌സി (45), എന്നിവരാണ് മരിച്ചത്.
തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ ഉടന്‍തന്നെ അടിമാലിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും രണ്ടുപേര്‍ മരിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു മേഴ്‌സി മരിച്ചത്. പരിക്കേറ്റ മറ്റു തൊഴിലാളികളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Also Read:
മാലിക്ദീനാര്‍ പള്ളിയില്‍ ജുമുഅക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ ഉടന്‍തന്നെ അടിമാലിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും രണ്ടുപേര്‍ മരിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു മേഴ്‌സി മരിച്ചത്. പരിക്കേറ്റ മറ്റു തൊഴിലാളികളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Also Read:
Keywords: Uprooted tree kills three women in Idukki, Adimali, Pandi Amma, Pushpa, Mezhsi, Hospital, Treatment, Patient, Injured, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.