കുര്യനെതിരെ അന്വേഷണം: സഭയ്ക്കകത്തും പുറത്തും ബഹളം; സംഘര്‍ഷാവസ്ഥ
Feb 6, 2013, 12:00 IST
തിരുവനന്തപുരം: പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സൂര്യനെല്ലി കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ സഭയ്ക്കകത്തും പുറത്തും ബഹളവും സംഘര്‍ഷാവസ്ഥയും. കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് രണ്ടുതവണ ഇറങ്ങിപ്പോയി.
സുപ്രീംകോടതി തീര്‍പാക്കിയ കേസില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും നിയമോപദേശത്തിന് ശേഷം മാത്രമേ പുനരന്വേഷണ കാര്യത്തില്‍ തീരുമാനം എടുക്കൂവെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
നേരത്തേ കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമസഭ ഉപരോധിച്ചു. മുന്‍മന്ത്രി പി.കെ. ശ്രീമതി, കെ.കെ. ഷൈലജ, ടി.എന്‍ സീമ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 50ഓളം പ്രവര്‍ത്തകരാണ് ഉപരോധത്തിന് എത്തിയത്. നിയമസഭാ മന്ദിരത്തിലേക്ക് തള്ളിക്കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമമാണ് സംഘര്‍ഷത്തിനിടയാക്കിയത്.
നിയമസഭക്ക് സമീപമുള്ള പി.എം.ജി സ്റ്റുഡന്റ്‌സ് സെന്റര്‍ പരിസരത്ത് സംഘടിച്ച സ്ത്രീകള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രാവിലെ ഒമ്പതരയോടെയാണ് പ്രധാന കവാടത്തിന് മുന്നില്‍ എത്തിയത്. പോലീസും വാച്ച് ആന്‍ഡ് വാര്‍ഡും ചേര്‍ന്നാണ് സഭയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടഞ്ഞത്. ഏറെനേരം പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധക്കാരെ പോലീസ് പിന്നീട് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി.
Keywords: Assembly, Clash, Case, Investigates, Supreme Court of India, Oommen Chandy, Kerala, Ex. Minister P.K. Sreemathi, K.K. Shailaja, T.M. Seema, Worker, Police, P.M.G. Student, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.