തളിപ്പറമ്പില്‍ നിരോധിത പുകയില ഉല്പ്പന്നശേഖരവുമായി യുപി സ്വദേശികള്‍ അറസ്റ്റില്‍
Jan 16, 2020, 11:59 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 16.01.2020) തളിപ്പറമ്പില്‍ രണ്ട് ചാക്ക് നിരോധിത പുകയില ഉത്പന്നവുമായി ഉത്തര്‍പ്രദേശ് സ്വദേശികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ പൊക്കുണ്ടിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് ബുധനാഴ്ച്ച പുലര്‍ച്ചെയാണ് നിരോധിത പാന്‍മസാലകളുടെ വന്‍ ശേഖരം പിടികൂടിയത്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ സരോജ് ധീരജ് കുമാര്‍ (37), തേജ്മണി (25) എന്നിവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തു. എസ്ഐ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ എസ്ഐ ടോമി, പോലീസുകാരായ ഗിരീഷ്, സി പി മുനീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Keywords: Kerala, Kannur, News, Arrested, UP Natives arrested with banned tobacco products

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.