സ്റ്റാര്‍ട്ടപ് വില്ലേജിന് ആഗോള ഉപദേഷ്ടകരുടെയും സംരംഭകരുടെയും പിന്തുണ
Mar 5, 2013, 16:31 IST
കൊച്ചി: ഇന്ത്യയുടെ ആദ്യത്തെ ടെലികോം ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ് വില്ലേജിന് ലോകത്തെ ഉന്നതരായ ഒരുസംഘം സംരംഭകരുടെയും സാങ്കേതികോപദേഷ്ടാക്കളുടെയും അംഗീകാരം. ആധുനികകാലത്തെ വെല്ലുവിളികളില്‍ നിന്ന് സാങ്കേതിക രംഗത്തെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ രാജ്യാന്തരതലത്തില്‍ രൂപംകൊടുത്ത നൂതനമായ പരിപാടിയുടെ ഭാഗമായി ബുധനാഴ്ച കൊച്ചിയിലെത്തുന്ന സംഘം സ്റ്റാര്‍ട്ടപ് വില്ലേജ് സന്ദര്‍ശിക്കും.
ആഗോള സംരംഭകരംഗത്തെ പുരോഗമന മുന്നേറ്റമായ 'അണ്‍റീസണബിള്‍ അറ്റ് സീ' എന്ന പരിപാടിയുടെ ഭാഗമായാണ് സംഘം കൊച്ചിയിലെത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത കമ്പനികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട സംരംഭകരും ഉപദേഷ്ടാക്കളും അടങ്ങുന്ന സംഘം 25,000 നോട്ടിക്കല്‍ മൈല്‍ദൂരം കടലിലൂടെ സഞ്ചരിച്ച് 100 ദിവസംകൊണ്ട് 14 രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്.
അമേരിക്കയില്‍ നിന്നുള്ള വിഖ്യാത സംരംഭകനും ഉപദേഷ്ടാവുമായ ഫ്രീമാന്‍ മുറേ നേതൃത്വം നല്‍കുന്ന വര്‍ക്ക് ഷോപും സംവാദവും ബുധനാഴ്ചത്തെ സന്ദര്‍ശന പരിപാടിയിലെ മുഖ്യയിനമാണ്. ഗൂഗിള്‍ വൈസ് പ്രസിഡന്റ് മെഗന്‍ സ്മിത്ത്, വേര്‍ഡ് പ്രസ്സ് സ്ഥാപകന്‍ മട് മുല്ലന്‍വെഗ് എന്നിവരും അണ്‍റീസണബിള്‍ അറ്റ് സീയുടെ സ്ഥാപകന്‍ ഡാനിയല്‍ എപ്‌സ്‌റിനും ഇന്റര്‍നാഷണല്‍ പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ സിന്തിയ യൂങ്ങും സംഘത്തിലുണ്ട്. അണ്‍റീസണബിള്‍ അറ്റ് സീയുടെ നേതൃനിരയില്‍ നിന്നുള്ള ഒന്‍പതുപേരേയും അണ്‍റീസണബിള്‍ മീഡിയ ടീമിലുള്ള 12 പേരേയും ഇവരുടെ കൂടെ പ്രതീക്ഷിക്കുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉന്നതരായ സംരംഭകരുടെയും ഉപദേഷ്ടാക്കളുടെയും പിന്തുണയും ഉപദേശവും ഇവിടുത്തെ ടെക്‌നോളജി ഇന്‍കുബേറ്ററുകള്‍ക്ക് വലിയ പ്രോല്‍സാഹനമായിരിക്കും നല്‍കുകയെന്ന് സ്റ്റാര്‍ട്ടപ് വില്ലേജ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ടെലികോം ഇന്‍കുബേറ്ററാകാനുള്ള സ്റ്റാര്‍ട്ടപ് വില്ലേജിന്റെ ശ്രമങ്ങള്‍ക്ക് ഇത് പുതിയ ദിശാബോധം നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റാര്‍ട്ടപ് വില്ലേജ് സി.ഇ.ഒ . സിജോ കുരുവിള ജോര്‍ജും ഇതേ അഭിപ്രായം പങ്കുവെച്ചു. ഇന്ത്യന്‍ ക്യാംപസുകളില്‍ നിന്ന് രാജ്യത്തിന്റെ മുന്നേറ്റത്തിനുതകുന്ന മുന്‍നിര കമ്പനികളെ സൃഷ്ടിക്കാനുള്ള ഇന്ത്യയിലെ ആദ്യ ടെലികോം ഇന്‍കുബേറ്ററിന്റെ ശ്രമങ്ങള്‍ക്ക് ഇതു കരുത്തു പകരുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ അണ്‍റീസണബിള്‍ ഇന്‍സ്റ്റിറ്റിയൂട്ടും സെമസ്റ്റര്‍ അറ്റ് സീയും ചേര്‍ന്നു കഴിഞ്ഞ ജനുവരിയില്‍ രൂപംകൊടുത്ത പരിപാടിയാണ് അണ്‍റീസണബിള്‍ അറ്റ് സീ. സെമസ്റ്റര്‍ അറ്റ് സീയില്‍ സംരംഭകത്വത്തെപ്പറ്റി പഠിക്കുന്നവര്‍ക്ക് ഈ രംഗത്ത് ലോകം നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി മനസ്സിലാക്കാനും സംരംഭകര്‍ക്ക് സഹായമാകാനും ഉപകരിക്കുന്ന രാജ്യാന്തര പരിപാടിയാണിത്. കടലില്‍ യാത്രചെയ്യാനും, ജോലിചെയ്യാനും ലോകത്തെ ഏതാനും മികച്ച വ്യക്തികളില്‍ നിന്നും ഉപദേഷ്ടാക്കളില്‍ നിന്നും പലതും പഠിക്കാനുമുള്ള അവസരമാണ് അവര്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.
ബോള്‍ഡറിലെ എന്റര്‍പ്രണ്വേറിയല്‍ ഹബ് എന്നു വിശേഷിപ്പിക്കാവുന്ന കോളോറാഡോയില്‍ സെമസ്റ്റര്‍ അറ്റ് സീ ഷിപ്‌ബോര്‍ഡ് ക്യാംപസില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പരിപാടിയാണ് 14 രാജ്യങ്ങളിലൂടെ 25,000 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കുന്നത്. ഇന്ത്യ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എത്തി പ്രാദേശിക സാങ്കേതികത്വവും അവിടുത്തെ ധനസ്ഥിതിയുമെല്ലാം വിശകലനം ചെയ്യുകയും തങ്ങളുടേതായ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുകയും പരീക്ഷിച്ചുനോക്കുകയും ചെയ്യും. വിദ്യാര്‍ഥികളാകട്ടെ ഈ പ്രവര്‍ത്തനങ്ങള്‍ പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചു മനസ്സിലാക്കുകയും ചെയ്യും.
ലോകത്തെ ഏറ്റവും പ്രമുഖരും നവീനരീതികളുടെ ഉപജ്ഞാതാക്കളുമായ 20 സംരംഭകരോടൊപ്പം കടലില്‍ യാത്രചെയ്തും താമസിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരമാണ് തെരഞ്ഞെടുക്കപ്പെട്ട 11 കമ്പനികള്‍ക്ക് ലഭിക്കുക. എക്‌സ്‌ബോക്‌സ്, സാപ് എന്നീ കമ്പനികളാണ് ഈ പരിപാടിക്ക് മുന്‍കയ്യെടുത്തിരിക്കുന്നത്.
10 രാജ്യങ്ങളില്‍ നിന്നും അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നുമായാണ് കമ്പനികളെ തെരഞ്ഞെടുത്തിരിക്കുന്നത്. അസ്‌ട്രോഫിസിക്‌സ് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെയും ബയോളജിക്കല്‍, മെക്കാനിക്കല്‍, സോഫ്‌റ്റ് വെയര്‍, മെഡിക്കല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാര്‍ മുതല്‍ ഗ്രാഫിക് ഡിസൈനേഴ്‌സ്, ഇന്‍ഡസ്ട്രിയല്‍ ഡിസൈനേഴ്‌സ്, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, ഓപ്പറേഷണല്‍ മാസ്റ്റര്‍മൈന്‍ഡുകള്‍ വരെയും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരാണ് സംഘത്തിലുള്ളത്.

Keywords: Continent, Telecom, Village, Travel,Countries,Kochi, India, Students, Spain, Inauguration, Sea, South Africa, Chaina, Japan, Study, Kerala,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.