Development | '8 വർഷത്തിനിടയിൽ കേരളത്തിലെ റോഡുകളിൽ ഇതുവരെ കാണാത്ത മാറ്റം'; വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി


● ദേശീയ പാതയുടെ വികസനം അതിവേഗം പുരോഗമിക്കുന്നു.
● കോടഞ്ചേരി - കക്കാടംപൊയിൽ റീച്ച് ഫെബ്രുവരി 15-ന് നാടിന് സമർപ്പിക്കും.
● ഈ വികസനം ടൂറിസം, കൃഷി, വ്യവസായ മേഖലകളിൽ ഉണർവ് നൽകും.
തിരുവനന്തപുരം: (KVARTHA) കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ കേരളത്തിലെ റോഡുകളുടെ വികസനത്തിൽ ഇതുവരെ കാണാത്ത മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാതയുടെ വികസനം അസാധ്യമാണെന്ന് കരുതി എഴുതിത്തള്ളിയിരുന്നത് ഇന്ന് അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം സ്ഥലമേറ്റെടുപ്പിന്റെ 25% സംസ്ഥാന സർക്കാർ വഹിച്ചതു കൊണ്ടാണ് ഈ നേട്ടം സാധ്യമാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ദേശീയ പാതയും മറ്റു സംസ്ഥാന പാതകളും എത്താത്ത മേഖലകളിലെ റോഡുകളുടെ വികസനം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി രൂപകല്പന ചെയ്ത വലിയ പദ്ധതികളിൽ ഒന്നാണ് മലയോര ഹൈവേ. കോഴിക്കോട് ജില്ലയിലുള്ള കോടഞ്ചേരി - കക്കാടംപൊയിൽ റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടം, ഉറുമി വെള്ളച്ചാട്ടം, ആനക്കല്ലംപാറ വെള്ളച്ചാട്ടം, കക്കാടംപൊയിൽ എന്നിവയുടെ അടുത്തുകൂടി കടന്നുപോകുന്ന ഈ റോഡ് വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്കും കാർഷിക വാണിജ്യ വ്യവസായ മേഖലയുടെ പുരോഗതിക്കും സഹായിക്കും.
കാസർകോട് ജില്ലയിലെ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ നീളുന്ന മലയോര ഹൈവേ കേരളത്തിന്റെ മലയോര മേഖലയുടെ വികസനത്തിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ്. ആ പ്രദേശങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുവാനും ടൂറിസം, കാർഷിക, വ്യാവസായിക മേഖലകളെ പരിപോഷിപ്പിക്കാനും സഹായിക്കുന്ന ഈ പദ്ധതി അവിടുത്തെ ജനജീവിതത്തെ മെച്ചപ്പെടുത്തും.
സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ് കേരളത്തിന്റെ അഭിമാനമായ മലയോര ഹൈവേ. ഈ നേട്ടത്തിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോടഞ്ചേരി - കക്കാടംപൊയിൽ റീച്ചിന്റെ ദൃശ്യങ്ങളും മുഖ്യമന്ത്രി പങ്കുവെച്ചു. ഈ റീച്ച് ഫെബ്രുവരി 15-ന് വൈകുന്നേരം മൂന്നിന് കൂടരഞ്ഞി സെയ്ൻ്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് നാടിന് സമർപ്പിക്കും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? വാർത്ത ഷെയർ ചെയ്യുക
Chief Minister Pinarayi Vijayan has announced the completion of the Kozhikode Kodencheri-Kakkadampoyil stretch of the Malabar Hill Highway. He stated that Kerala has witnessed unprecedented development in its road infrastructure over the past eight years, with significant progress in national highway development a
#PinarayiVijayan
nd the Malabar Hill Highway project. This development is expected to boost tourism and economic growth in the region.#KeralaRoads #Development #MalabarHillHighway #Infrastructure #KeralaTourism