Sabarimala | ശബരിമലയില്‍ ഭക്തജനങ്ങളുടെ പ്രവാഹം; ശനിയാഴ്ച പുലര്‍ചെ പതിനെട്ടാം പടി ചവിട്ടിയത് 21,000 പേര്‍; തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയം

 


ADVERTISEMENT

പത്തനംതിട്ട: (KVARTHA) ശബരിമലയില്‍ ഭക്തജനങ്ങളുടെ പ്രവാഹം. അവധി ദിവസമായ ശനിയാഴ്ച 90,000 പേരാണ് വെര്‍ച്വല്‍ ക്യൂവഴി ബുക് ചെയ്തത്. പുലര്‍ചെ ഒരു മണി മുതല്‍ ആറര മണി വരെ 21,000 പേര്‍ പതിനെട്ടാം പടി ചവിട്ടിയെന്നാണ് കണക്ക്. തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രി 12 മണി വരെ 84,793 പേര്‍ പതിനെട്ടാം പടി കയറിയിരുന്നു. പമ്പയില്‍ തിരക്കായതോടെ സത്രം - പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണം കൂടുന്നുണ്ട്.

Sabarimala | ശബരിമലയില്‍ ഭക്തജനങ്ങളുടെ പ്രവാഹം; ശനിയാഴ്ച പുലര്‍ചെ പതിനെട്ടാം പടി ചവിട്ടിയത് 21,000 പേര്‍; തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയം

ശബരിമലയില്‍ ഡിസംബര്‍ എട്ടിന് അഭൂതപൂര്‍വമായ തിരക്കാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ തിരക്കിനെ നിയന്ത്രിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പൊലീസുകാരുടെ എണ്ണം കുറഞ്ഞതും കാരണമായി. വാഹനം പാര്‍ക് ചെയ്യുന്നതിനും സ്ഥലം ഉണ്ടായിരുന്നില്ല.

ഇത്തവണത്തെ മണ്ഡലകാലം ആരംഭിച്ചത് മുതല്‍ വെള്ളിയാഴ്ച വൈകിട്ട് ആറുമണി വരെ വെര്‍ച്വല്‍ ക്യൂ വഴിയും സ്‌പോട് ബുകിംഗ് വഴിയും ദര്‍ശനം നടത്തിയവരുടെ എണ്ണം 18,12,179 ആണ്. പുല്ലുമേട് വഴി 31,935 പേര്‍ എത്തി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം വെര്‍ച്വല്‍ ക്യൂ വഴിയും സ്‌പോട് ബുകിംഗ് വഴിയും ദര്‍ശനം നടത്തിയവരുടെ എണ്ണം 88,744 ആണ്.

ഡിസംബര്‍ അഞ്ചിന് 59,872 പേരും, ഡിസംബര്‍ ആറിന് 50,776, ഡിസംബര്‍ ഏഴിന് 79,424, ഡിസംബര്‍ ഒന്‍പതിന് 59,226, ഡിസംബര്‍ പത്തിന് 47,887 എന്നിങ്ങനെയാണ് വെര്‍ച്വല്‍ ക്യൂ വഴിയും സ്‌പോട് ബുകിംഗ് വഴിയും ദര്‍ശനം നടത്തിയവരുടെ എണ്ണം. കാനനപാതയായ പുല്‍മേട് വഴി എത്തിയവരുടെ എണ്ണം ഇതിന് പുറമെയാണ്.

Keywords:  Unprecedented rush of devotees at Sabarimala, Pathanamthitta, News, Sabarimala, Devotees, Police, Transport, Parking, Religion, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia