Sabarimala | ശബരിമലയില്‍ ഭക്തജനങ്ങളുടെ പ്രവാഹം; ശനിയാഴ്ച പുലര്‍ചെ പതിനെട്ടാം പടി ചവിട്ടിയത് 21,000 പേര്‍; തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയം
Dec 16, 2023, 10:51 IST
പത്തനംതിട്ട: (KVARTHA) ശബരിമലയില്‍ ഭക്തജനങ്ങളുടെ പ്രവാഹം. അവധി ദിവസമായ ശനിയാഴ്ച 90,000 പേരാണ് വെര്‍ച്വല്‍ ക്യൂവഴി ബുക് ചെയ്തത്. പുലര്‍ചെ ഒരു മണി മുതല്‍ ആറര മണി വരെ 21,000 പേര്‍ പതിനെട്ടാം പടി ചവിട്ടിയെന്നാണ് കണക്ക്. തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രി 12 മണി വരെ 84,793 പേര്‍ പതിനെട്ടാം പടി കയറിയിരുന്നു. പമ്പയില്‍ തിരക്കായതോടെ സത്രം - പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണം കൂടുന്നുണ്ട്.
ഇത്തവണത്തെ മണ്ഡലകാലം ആരംഭിച്ചത് മുതല്‍ വെള്ളിയാഴ്ച വൈകിട്ട് ആറുമണി വരെ വെര്‍ച്വല്‍ ക്യൂ വഴിയും സ്‌പോട് ബുകിംഗ് വഴിയും ദര്‍ശനം നടത്തിയവരുടെ എണ്ണം 18,12,179 ആണ്. പുല്ലുമേട് വഴി 31,935 പേര്‍ എത്തി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം വെര്‍ച്വല്‍ ക്യൂ വഴിയും സ്‌പോട് ബുകിംഗ് വഴിയും ദര്‍ശനം നടത്തിയവരുടെ എണ്ണം 88,744 ആണ്.
ഡിസംബര്‍ അഞ്ചിന് 59,872 പേരും, ഡിസംബര്‍ ആറിന് 50,776, ഡിസംബര്‍ ഏഴിന് 79,424, ഡിസംബര്‍ ഒന്‍പതിന് 59,226, ഡിസംബര്‍ പത്തിന് 47,887 എന്നിങ്ങനെയാണ് വെര്‍ച്വല്‍ ക്യൂ വഴിയും സ്‌പോട് ബുകിംഗ് വഴിയും ദര്‍ശനം നടത്തിയവരുടെ എണ്ണം. കാനനപാതയായ പുല്‍മേട് വഴി എത്തിയവരുടെ എണ്ണം ഇതിന് പുറമെയാണ്.
Keywords: Unprecedented rush of devotees at Sabarimala, Pathanamthitta, News, Sabarimala, Devotees, Police, Transport, Parking, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.