SWISS-TOWER 24/07/2023

Madhu | ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുരസ്‌കാരം നടന്‍ മധുവിന് സമ്മാനിക്കും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മലയാള സിനിമയുടെ മുത്തച്ഛന്‍ എന്നറിയപ്പെടുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഓര്‍മ്മയ്ക്കായി ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കായി ഏര്‍പെടുത്തിയ പുരസ്‌ക്കാരം ഇത്തവണ നല്‍കുന്നത് മലയാള സിനിമയിലെ അഭിനയ ഇതിഹാസം നടന്‍ മധുവിനാണെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായും പ്രണയാതുര നായകനായും പ്രതിനായകനായും സ്വഭാവനടനായുമൊക്കെ പകര്‍ന്നാടിയ നടനാണ് മധു. അഭിനയത്തില്‍ മാത്രമല്ല സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്.

50,001 രൂപയും പ്രശസ്തിപത്രവും ഉള്‍പെടുന്ന പുരസ്‌കാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മൂന്നാം ചരമവാര്‍ഷിക ആചരണത്തോടനുബന്ധിച്ച് ജനുവരി അവസാന വാരം നടന്‍ മധുവിന്റെ തിരുവനന്തപുരത്തെ വസതിയില്‍ വെച്ച് നിയമസഭാ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ കൈമാറും.


Madhu | ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുരസ്‌കാരം നടന്‍ മധുവിന് സമ്മാനിക്കും

 

ജയരാജ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മനോജ് കാന, സുരേഷ് പൊതുവാള്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ടി ഐ മധുസൂദനന്‍ എം എല്‍ എ, ടിവി രാജേഷ്, പി സന്തോഷ്, പി വി ഭവദാസന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Kannur-News, Entertainment-News, Award, Actor, Cinema, Unnikrishnan Namboothiri Award, Madhu, Press Meet, Press Conference, Director, Producer, Unnikrishnan Namboothiri Award to Actor Madhu.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia