SKSSF വിമോചന യാത്ര ഞായറാഴ്ച കോഴിക്കോട്ട്

 


ADVERTISEMENT

SKSSF വിമോചന യാത്ര ഞായറാഴ്ച കോഴിക്കോട്ട്
വയനാട് തരുവണയില്‍ എസ്.കെ.എസ്.എസ്.എഫ് വിമോചന യാത്ര സ്വീകരണ സമ്മേളനത്തില്‍
ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിക്കുന്നു.
കോഴിക്കോട്: ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ് എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വിമോചന യാത്രക്ക് ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ 9ന് മുക്കത്ത് നിന്ന് തുടങ്ങുന്ന യാത്ര പൂനൂര്, കൊയിലാണ്ടി, ഇടിയങ്ങര, ഫറോക്ക് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കുന്ദമംഗലത്ത് സമാപിക്കും. സമാപന സംഗമത്തില്‍ മതസാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

മലപ്പുറം: ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ് എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വിമോചന യാത്ര തിങ്കളാഴ്ച ജില്ലയിലെത്തും. രാവിലെ 9ന് കാളികാവില്‍ നിന്ന് തുടങ്ങുന്ന യാത്ര പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ചെമ്മാട് എസ്.എം ജിഫ്‌രി തങ്ങള്‍ നഗറില്‍ സമാപിക്കും. സമാപന സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍റബ്ബ് മുഖ്യാഥിതിയായിരിക്കും. 24ന് തിരൂരില്‍ നിന്നും തുടങ്ങുന്ന യാത്ര കോട്ടക്കല്‍, വളാഞ്ചേരി, പൊന്നാനി കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വടക്കേക്കാട്ടില്‍ സമാപിക്കും.

Keywords: Kozhikode, Malappuram, Kerala, Malayalam News, Hameed Faisy Ambalakkadav.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia