Unity | 'ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് രാഷ്ട്രത്തിന്റെ ഐക്യം വെട്ടി മാറ്റി'; ഗുരുതര പിഴവുകള്‍ വരുത്തി പഞ്ചായത് വകുപ്പ്
Nov 26, 2022, 09:38 IST
തിരുവനന്തപുരം: (www.kvartha.com) ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് രാഷ്ട്രത്തിന്റെ 'ഐക്യം' പഞ്ചായത് വകുപ്പ് വെട്ടി മാറ്റിയതായി റിപോര്‍ട്. ആമുഖത്തിന്റെ കേന്ദ്ര നിയമ നീതി ന്യായ മന്ത്രാലയത്തിന്റെ ഔദ്യോഗിക പരിഭാഷയിലാണ് പഞ്ചായത് വകുപ്പ് ഗുരുതര പിഴവുകള്‍ വരുത്തിയിരിക്കുന്നതെന്നാണ് വിവരം.
കൂടാതെ ആമുഖത്തിന്റെ വാക്യഘടനയില്‍ 'ആയ' എന്ന വാക്ക് തെറ്റായി ഉള്‍പെടുത്തുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു. പഞ്ചായത് ഡയറക്ടര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ നിര്‍ദേശത്തിലാണ് വെട്ടലും തിരുത്തലും ഉള്ളത്. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി സര്‍കാര്‍ ഓഫിസുകളില്‍ ഭരണഘടനയുടെ ആമുഖം പ്രതിജ്ഞാ രൂപത്തില്‍ ചൊല്ലിക്കൊടുക്കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന സര്‍കാര്‍ സര്‍കുലര്‍ ഇറക്കിയിരുന്നു.
തുടര്‍ന്ന് ഇതനുസരിച്ച്, പഞ്ചായത് വകുപ്പിന്റെ ഓഫിസുകളില്‍ നല്‍കിയ നിര്‍ദേശത്തില്‍ ഉള്‍പെടുത്തിയിരുന്ന ആമുഖത്തിലാണ് വന്‍ പിഴവ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത് ഡയറക്ടറുടെ പേരില്‍ അഡീഷനല്‍
ഡയറക്ടര്‍ എം പി അജിത് കുമാറാണ് നിര്‍ദേശം നല്‍കിയത്.
ഡയറക്ടര്‍ എം പി അജിത് കുമാറാണ് നിര്‍ദേശം നല്‍കിയത്.
Keywords: News,Kerala,State,Thiruvananthapuram,Top-Headlines, Unity in Preamble of Constitution Avoided by Panchayath Department
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.