New Board | മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍കാര്‍ പുതിയ ബോര്‍ഡ് രൂപീകരിക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മാധ്യമ പ്രവര്‍ത്തകരുടെ വേജ് ബോര്‍ഡ് സംവിധാനം ഇല്ലാതായ സാഹചര്യത്തില്‍ ദൃശ്യ മാധ്യമങ്ങളെ കൂടി ഉള്‍പെടുത്തി പുതിയ ശമ്പള സംവിധാനം കൊണ്ടുവരുന്നതിനായി പുതിയ ബോര്‍ഡ് രൂപികരിക്കാന്‍ സര്‍കാര്‍ തയാറാകണമെന്ന് കേരളപത്രപ്രവര്‍ത്തക യൂനിയന്‍ അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം സര്‍കാരിനോട് ആവശ്യപ്പെട്ടു.

New Board | മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍കാര്‍ പുതിയ ബോര്‍ഡ് രൂപീകരിക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം

സര്‍വീസില്‍ നിന്നും പിരിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ തീരെ അപര്യാപ്തമാണ്. നിലവിലുള്ള പെന്‍ഷന്‍ ഇരുപതിനായിരം രൂപയായി ഉയര്‍ത്തണമെന്നും സമ്മേളന പ്രമേയം സര്‍കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍കാര്‍ ഒരു കമിഷനെ നിയോഗിക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

തൊഴില്‍ സുരക്ഷ, പിരിച്ചുവിടല്‍ ഭീഷണി, ശമ്പളം നിഷേധിക്കല്‍, പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം, പെന്‍ഷന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള കാലതാമസം എന്നിവ മാധ്യമ രംഗം നേരിടുന്ന വെല്ലുവിളികളില്‍ ചിലതാണ്. ഈ കാര്യങ്ങള്‍ അറിയിച്ചു കൊണ്ടു സര്‍കാരിന് യൂനിയന്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. 

എന്നാല്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതിന് അനുകൂലമായ സമീപനങ്ങളോ നടപടികളോ ഉണ്ടായിട്ടില്ല. പി എഫ് സംബന്ധിച്ച പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം വിശദമായി പഠിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ കൂടി ഉള്‍പെടുത്തി ഒരു കമിഷന്‍ രൂപീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. പത്രപ്രവര്‍ത്തക യൂനിയന്റെ നീകരിച്ച വെബ്‌സൈറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. യൂനിയനു വേണ്ടി നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവ അഡ്വ തമ്പാന്‍ തോമസ് സൈന്യം വിളിക്കുന്നു പുസ്തക രചയിതാവും സിറാജ് കണ്ണൂര്‍ യുനിറ്റ് ഫോടോഗ്രാഫറുമായ ശമീര്‍ ഊര്‍പ്പള്ളി എന്നിവരെ മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു.

ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എംവി വിനീത അധ്യക്ഷയായി. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ ടിഒ മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജെനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബു സ്വാഗതവും സംഘാടക സമിതി ജെനറല്‍ കണ്‍വീനര്‍ കെ വിജേഷ് നന്ദിയും പറഞ്ഞു.

Aster_MIMS
New Board | മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍കാര്‍ പുതിയ ബോര്‍ഡ് രൂപീകരിക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം

രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എംവി വിനീത അധ്യക്ഷയായി. ജെനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബു പ്രവര്‍ത്തന റിപോര്‍ടും, ട്രഷറര്‍ സുരേഷ് വെള്ളി മംഗലം വരവ് -ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ എം ഷജില്‍ കുമാര്‍, സീമ മോഹന്‍ലാല്‍, ആര്‍ ജയപ്രസാദ്, അഞ്ജന ശശി, സംഘാടക സമിതി ചെയര്‍മാന്‍ സിജി ഉലഹന്നാന്‍ എന്നിവര്‍ സംസാരിച്ചു.

Keywords:  Union of Journalists state conference that the government should form a new board to solve the problems of media workers, Kannur, News, Union Of Journalists, Pension, Retirment, Chief Minister, Pinarayi Vijayan, Award, New Board, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia