V Muraleedharan | സുഡാനില്‍ വെടിയേറ്റ് മരിച്ച ആല്‍ബര്‍ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

 


കണ്ണൂര്‍: (www.kvartha.com) സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട് അഗസ്റ്റിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആല്‍ബര്‍ടിന്റെ പിതാവുമായി കേന്ദ്രമന്ത്രി ഫോണില്‍ സംസാരിച്ചു. സുഡാനിലുള്ള ആല്‍ബര്‍ടിന്റെ കുടുംബം സുരക്ഷിതരാണെന്ന് അറിയിച്ചു. തുടര്‍നടപടികള്‍ ഏകോപിപ്പിക്കാന്‍ സുഡാനിലെ ഇന്‍ഡ്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി അറിയിച്ചു.

V Muraleedharan | സുഡാനില്‍ വെടിയേറ്റ് മരിച്ച ആല്‍ബര്‍ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട് അഗസ്റ്റിന്റെ മരണവാര്‍ത്ത ഞെട്ടിക്കുന്നതെന്നും കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും വി മുരളീധരന്‍ പറഞ്ഞു.

Keywords:  Union Minister V Muraleedharan says body of Albert, who was shot dead in Sudan, will be brought home, Kannur, News, Albert Agastin, Dead Body, V Muraleedharan, Minister, Embassy, Gun Attack, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia