രാജ്യത്തിന് മുന്നില്‍ മലയാളിയുടെ മാനം കളയുന്ന പെരുമാറ്റമാണ് രാജ്യസഭയില്‍ ഇടത് എം പിമാര്‍ കാട്ടിയത്; മേശപ്പുറത്ത് നില്‍ക്കുകയും മാര്‍ഷലിന്റെ കഴുത്തിന് പിടിച്ച് തള്ളി ഗുണ്ടായിസം കാട്ടിയെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍; ചിത്രവും പുറത്തുവിട്ടു

 


തിരുവനന്തപുരം: (www.kvartha.com 14.08.2021) രാജ്യത്തിന് മുന്നില്‍ മലയാളിയുടെ മാനം കളയുന്ന പെരുമാറ്റമാണ് ഇടത് എം പിമാരുടെ ഭാഗത്തുനിന്ന് രാജ്യസഭയില്‍ ഉണ്ടായതെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍. ബിനോയ് വിശ്വവും ശിവദാസനും മേശയുടെ പുറത്ത് നില്‍ക്കുന്ന ചിത്രവും മന്ത്രി പുറത്തുവിട്ടു.
തൊഴിലാളി വര്‍ഗത്തിന്റെ നേതാവ് ചമയുന്ന എളമരം കരീം, ജീവിക്കാന്‍ ജോലിയെടുക്കുന്ന മാര്‍ഷലിന്റെ കഴുത്തിന് പിടിച്ച് തള്ളിയെന്ന് മുരളിധരന്‍ ആരോപിച്ചു.

രാജ്യത്തിന് മുന്നില്‍ മലയാളിയുടെ മാനം കളയുന്ന പെരുമാറ്റമാണ് രാജ്യസഭയില്‍ ഇടത് എം പിമാര്‍ കാട്ടിയത്; മേശപ്പുറത്ത് നില്‍ക്കുകയും മാര്‍ഷലിന്റെ കഴുത്തിന് പിടിച്ച് തള്ളി ഗുണ്ടായിസം കാട്ടിയെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍; ചിത്രവും പുറത്തുവിട്ടു

'ശിവന്‍കുട്ടി സ്‌കൂള്‍' പുനരാവിഷ്‌ക്കരിക്കാനാണ് ശ്രമിച്ചതെന്നും അത് പാര്‍ലമെന്റില്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അംഗങ്ങളും ജീവനക്കാരും അല്ലാതെ പുറത്തു നിന്നുള്ള ആരും സഭയില്‍ പ്രവേശിച്ചിട്ടില്ല.
കേരളനിയമസഭ ആയാലും ഇന്‍ഡ്യന്‍ പാര്‍ലമെന്റ് ആയാലും ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിളിക്കുന്ന സഭകളെ അവഹേളിക്കുന്നത് മാര്‍ക്‌സിസ്റ്റ് ശൈലിയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി ഉള്‍പെട്ടു എന്ന വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുന്ന നോടിസ് പോലും അനുവദിക്കില്ല എന്ന് വാശി പിടിക്കുന്നവരാണ് ബിജെപിയെ ജനാധിപത്യ മര്യാദ പഠിപ്പിക്കാനിറങ്ങുന്നതെന്ന് വി മുരളീധരന്‍ പരിഹസിച്ചു. സിപിഎം ആദ്യം ജനാധിപത്യ മര്യാദ പഠിപ്പിക്കേണ്ടത് പിണറായി വിജയനെ ആണ്.

ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്നാണ് പ്രധാനമന്ത്രി പല ആവര്‍ത്തി പറഞ്ഞിട്ടുള്ളത്.. പെഗസസ് വിഷയത്തില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെതിരെ നേരിട്ട് ആരോപണമില്ല. എന്നിട്ടും ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു.

കേരളത്തില്‍ പ്രതിപക്ഷം സമ്പൂര്‍ണ സഹകരണമായതിനാല്‍ എന്ത് ജനാധിപത്യവിരുദ്ധതയും ആവാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പിണറായി ആഗ്രഹിക്കുന്ന തരം പ്രതിഷേധമാണ് വിഡി സതീശന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഡോളര്‍ കടത്തില്‍ കെപിസിസി പ്രസിഡന്റിന് സമ്പൂര്‍ണ മൗനമാണെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.

Keywords:  Union minister V Muraleedharan against CPM MP's in Rajyasabha, Thiruvananthapuram, News,Politics, Rajya Sabha,Minister, Criticism, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia