Suresh Gopi | കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
ബിജെപി ഇരിക്കൂര്‍ മണ്ഡലം കമിറ്റിയുടെയും പഞ്ചായത് കമിറ്റിയുടെയും നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്ത് മന്ത്രിയെ സ്വീകരിച്ചു
ദേവസ്വം ഓഫീസില്‍ ക്ഷേത്ര അധികൃതരുമായി ചര്‍ചകള്‍ നടത്തി
കണ്ണൂര്‍: (KVARTHA) കേന്ദ്ര ടൂറിസം- പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വ്യാഴാഴ്ച രാവിലെ 7:30 ഓടെ ക്ഷേത്രത്തിലെത്തിയ കേന്ദ്ര സഹമന്ത്രിയെ ക്ഷേത്രം എക്‌സിക്യൂടീവ് ഓഫീസര്‍ പി മുരളീധരന്‍, ക്ഷേത്രം ട്രസ്റ്റി ഹരിശ്ചന്ദ്രന്‍ മാസ്റ്റര്‍, ക്ഷേത്രം മേല്‍ശാന്തി ചന്ദ്രന്‍ മൂസത്ത് എന്നിവര്‍ ചേര്‍ന്ന് ഷോളണിയിച്ചും ബൊക്ക നല്‍കിയും സ്വീകരിച്ചു.
ബിജെപി ഇരിക്കൂര്‍ മണ്ഡലം കമിറ്റിയുടെയും പഞ്ചായത് കമിറ്റിയുടെയും നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്ത് മന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തിയ മന്ത്രി ദേവസ്വം ഓഫീസില്‍ ക്ഷേത്ര അധികൃതരുമായി ചര്‍ചകള്‍ നടത്തി. ക്ഷേത്ര മേല്‍ശാന്തി ചന്ദ്രന്‍ മൂസത്തിന്റെ വീട്ടില്‍ ഒരുക്കിയ പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് മന്ത്രി മടങ്ങിയത്. തുടര്‍ന്ന് തലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട ആദ്യ ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാമകൃഷ്ണന്‍ വാടിക്കലിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന സെക്രടറി കെ രഞ്ജിത്ത്, ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വികെ സജീവന്‍, കണ്ണൂര്‍ ജില്ലാ ജെനറല്‍ സെക്രടറിമാരായ ബിജു ഏളക്കുഴി, എംആര്‍ സുരേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് അജികുമാര്‍ കരിയില്‍ ബിജെപി ആലക്കോട് മണ്ഡലം പ്രസിഡന്റ് പിവി റോയ്, ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് സഞ്ജു കൃഷ്ണകുമാര്‍, എന്‍ഡിഎ ഇരിക്കൂര്‍ മണ്ഡലം ചെയര്‍മാന്‍ എംവി ജോയി, യുവമോര്‍ച ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് വിജേഷ് വിജയന്‍, ഇരിക്കൂര്‍ മണ്ഡലം ജെനറല്‍ സെക്രടറിമാരായ സിവി പുഷോത്തമന്‍, എകെ മനോജ് മാസ്റ്റര്‍, സെക്രടറി കെ നിഷാന്ത്, ആലക്കോട് മണ്ഡലം ജെനറല്‍ സെക്രടറി എംഎസ് രാജീവന്‍, ഇരിക്കൂര്‍ പഞ്ചായത് കമിറ്റി ഭാരവാഹികളായ വിവി സുകുമാരന്‍, എംവി പ്രദീപന്‍ തുടങ്ങിയവര്‍ ബിജെപി നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.
മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് ബിഎംഎസ് സംസ്ഥാന സെക്രടറി രാഹുല്‍ രാഘുനാഥ് യൂനിയനുവേണ്ടി മന്ത്രിയെ ഷോള്‍ അണിയിച്ചുകൊണ്ട് സ്വീകരിച്ചു.