Suresh Gopi | ഓര്‍മകള്‍ക്ക് ലാല്‍സലാം: നായനാര്‍ സ് മരണയില്‍ ശാരദ ടീചറുടെ അനുഗ്രഹം തേടി സുരേഷ് ഗോപി എത്തി


വളരെ കാലത്തിന് ശേഷമാണ് സുരേഷ് ഗോപി ശാരദാസില്‍ എത്തുന്നത്
സുരേഷിന് ഇഷ്ട വിഭവങ്ങളുമായുള്ള സദ്യയൊരുക്കിയാണ് ശാരദ ടീചര്‍ കാത്തുനിന്നത്
കണ്ണൂര്‍: (KVARTHA) തന്നെ കാണുമ്പോള്‍ നര്‍മം പറഞ്ഞ് ചിരിക്കുന്ന പ്രിയ സഖാവിന്റെ മറക്കാത്ത ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ സുരേഷ് ഗോപിയെത്തിയത് അപൂര്‍വ നിമിഷങ്ങള്‍ സമ്മാനിച്ചു. ജനപ്രിയ നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഇകെ നായനാരുടെ സഹധര്‍മിണി ശാരദ ടീചറെ കാണാനാണ് സുരേഷ് ഗോപി കല്യാശേരിയിലെത്തിയത്.
കേന്ദ്ര സഹമന്ത്രിയായതിനുശേഷം ചലച്ചിത്ര താരം കൂടിയായ സുരേഷ് ഗോപി തന്റെ ഇഷ്ട നായകനായ മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ കല്യാശേരിയിലെ വീട് സന്ദര്‍ശിച്ച് സ്‌നേഹം പങ്കിടുകയായിരുന്നു. വളരെ കാലത്തിന് ശേഷമാണ് സുരേഷ് ഗോപി ശാരദാസില്‍ എത്തുന്നത്. ഇലക്ഷന്‍ തിരക്കും പാര്‍ടി പരിപാടികളുമൊക്കെയായി തിരക്കായിരുന്നു സുരേഷ് ഗോപിക്ക്.
അമ്മയെ കാണാന്‍ താന്‍ വരുമെന്ന് സുരേഷ് പറഞ്ഞതായി ശാരദ ടീചര്‍ പറഞ്ഞു. സുരേഷ് ഗോപി എത്തുമെന്ന വിവരം തലേ ദിവസമാണ് ടീചര്‍ക്ക് ലഭിച്ചത്. ഉച്ച ഭക്ഷണം ശാരദാസില്‍ നിന്നുമായിരിക്കുമെന്നും പറഞ്ഞിരുന്നു. സുരേഷിന് ഇഷ്ട വിഭവങ്ങളുമായുള്ള സദ്യയൊരുക്കിയാണ് ശാരദ ടീചര്‍ കാത്തുനിന്നത്. പറഞ്ഞ സമയത്തുതന്നെ കൃത്യം ഒന്നരയ്ക്ക് മന്ത്രിയുടെ ഇന്നോവയും അകമ്പടി വാഹനങ്ങളും ശാരദാസിന്റെ ഗേറ്റ് കടന്ന് എത്തി. പൂമുഖത്തുനിന്നും അകത്തേക്ക് കയറിവന്ന സുരേഷ് ഗോപിയെ നായനാരുടെ സഹധര്‍മിണി ശാരദ ടീചര്‍ ചേര്‍ത്തുപിടിച്ച് സ്വീകരിച്ചു.
ശാരദ ടീചറും മകന്‍ കൃഷ്ണകുമാറും ചേര്‍ന്ന് മന്ത്രിയെ ഷാള്‍ അണിയിച്ചു. ശാരദ ടീചര്‍ നായനാരെ കുറിച്ചെഴുതിയ പ്രിയ സഖാവെന്ന നായനാരുടെ മുഖചിത്രമുള്ള പുസ്തകം സുരേഷ് ഗോപിക്ക് സമ്മാനിച്ചു. വായിച്ച് അഭിപ്രായം ഫോണില്‍ വിളിച്ച് പറയണമെന്ന് ശാരദ ടീചര്‍ പറഞ്ഞു.
നേരത്തെ പല തവണ സുരേഷ് ഗോപി വീട്ടില്‍ വന്നിട്ടുണ്ടെന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും ശാരദ ടീചര്‍ പറഞ്ഞു. ഉച്ച ഭക്ഷണത്തിന് ശേഷമാണ് അദ്ദേഹം വീട്ടില്‍ നിന്ന് മടങ്ങിയത്. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരത്ത് നിന്നുള്ള അടുത്ത പരിചയമാണ് ശാരദ ടീചര്‍ക്ക് സുരേഷ് ഗോപിയുമായുള്ളത്. ക്ലിഫ് ഹൗസില്‍ നായനാരെ കാണാന്‍ അധികവും വരാറുണ്ടായിരുന്നു.
അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട മുഖ്യമന്ത്രിയാണ് നായനാരെന്നും സുരേഷ് ഗോപി പറയാറുണ്ടെന്ന് ശാരദ ടീചര്‍ പറഞ്ഞു. അച്ഛന്‍ എന്നാണ് സഖാവിനെ വിളിക്കാറുള്ളത്. തനിക്ക് വലിയ ഇഷ്ടമായിരുന്നു നായനാരുടെ ഭരണമെന്ന് എപ്പോഴും പറയാറുണ്ട്. രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധമാണ് സുരേഷിനോടും കുടുംബത്തിനോടുമുള്ളത്. തിരഞ്ഞെടുപ്പ് വിജയം അറിഞ്ഞപ്പോള്‍ വിളിച്ചിരുന്നുവെങ്കിലും കിട്ടിയില്ല.
ഭാര്യ രാധികയെ വിളിച്ച് സന്തോഷം പങ്കുവെച്ചു. എല്ലായ്‌പ്പോഴും സുരേഷ് തന്നെ വിളിക്കാറുണ്ടെന്നും ശാരദ ടീചര്‍ പറഞ്ഞു. മധുരം നല്‍കിയും കെട്ടിപ്പിടിച്ചും ഷാള്‍ പുതപ്പിച്ചുമാണ് ഇരുവരും സ്‌നേഹം പങ്കിട്ടത്. പ്രദേശവാസികളായ നൂറുകണക്കിനാളുകള്‍ സുരേഷ് ഗോപിയെ കാണാന്‍ ശാരദാസില്‍ എത്തിയിരുന്നു. താന്‍ നായനാരുടെ വീട്ടില്‍ ഇതിന് മുന്‍പും പല തവണ വന്നിട്ടുണ്ടെന്നും അന്നൊന്നും മാധ്യമങ്ങള്‍ ഈ കാര്യം ചര്‍ച ചെയ്തിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ മന്ത്രിയായതിനാലാണ് മാധ്യമങ്ങള്‍ തന്റെ സന്ദര്‍ശനം ചര്‍ച ചെയ്യുന്നതെന്നും സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. എന്നാല്‍ സുരേഷ് ഗോപി നല്ല വ്യക്തിയാണെന്നും മന്ത്രിയായാല്‍ ശോഭിക്കുമെന്നുമായിരുന്നു ശാരദ ടീചറുടെ പ്രതികരണം. സുരേഷുമായുള്ള ബന്ധം രാഷ്ട്രീയത്തിനതീതമാണ്. അതുകൊണ്ടുതന്നെ എല്ലാ നന്‍മകളും നേരുന്നതായി പറഞ്ഞ് തലയില്‍ കൈവെച്ച് അനുഗ്രഹം നല്‍കിയാണ് ശാരദ ടീചര്‍ നായനാരുടെ പ്രിയശിഷ്യനെ യാത്ര അയച്ചത്. കേന്ദ്ര സഹമന്ത്രിയെന്ന നിലയില്‍ ഡെല്‍ഹിയില്‍ പുതിയ ദൗത്യമാരംഭിക്കുന്ന സുരേഷ് ഗോപി കമ്യൂണിസ്റ്റ് നേതാവിന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് കല്യാശേരിയില്‍ നിന്നും മടങ്ങിയത്.