Complaint | മാധ്യമപ്രവർത്തകർക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതി


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.
തൃശൂർ: (KVARTHA) മാധ്യമപ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം പി തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. രാമനിലയം ഗസ്റ്റ് ഹൗസിന് മുന്നിൽ മാധ്യമപ്രവർത്തകർ മാർഗം തടയുകയും സുരക്ഷാ ഉദ്യോഗസ്ഥന്റെ കടമ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം.

പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.
സംഭവത്തിൽ കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം ഡെൽഹി പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. സുരേഷ് ഗോപി എം പിക്ക് സുരക്ഷ വർദ്ധിപ്പിക്കാനും നിർദേശം നൽകിയതായി അറിയുന്നു.
മറുവശത്ത്, മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെയുള്ള അന്വേഷണം ആരംഭിക്കുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഈ പരാതിയിൽ തൃശൂർ എസിപി അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൃശൂർ പോലീസ് എം എൽ എയുടെ മൊഴിയെടുക്കുമെന്നാണ് സൂചന.