Intimidation | 'മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി'; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതിഷേധിക്കുമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ 

 
Union Minister Suresh Gopi Accused of Threatening Journalist; Press Union Announces Protest

Photo Credit: Facebook / Suresh Gopi

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ 
● ചൊവ്വാഴ്ച രാവിലെ 11.30 ന് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തും

കണ്ണൂര്‍: (KVARTHA) മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതിഷേധിക്കുമെന്ന് അറിയിച്ച് പത്രപ്രവര്‍ത്തക യൂനിയന്‍. മലയാളം ചാനലായ 24 ന്യൂസിലെ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനെ വാര്‍ത്താ സംബന്ധമായി ചോദ്യം ചോദിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസ്താവിച്ചു.

Aster mims 04/11/2022

കേന്ദ്ര മന്ത്രിയുടെ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ 11.30 ന് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നുമെന്ന് കണ്ണൂര്‍ പ്രസ് ക്ലബ് സെക്രട്ടറി
കബീര്‍ കണ്ണാടിപ്പറമ്പ് അറിയിച്ചു.

#SureshGopi, #JournalistThreat, #MediaFreedom, #KeralaNews, #PressProtest, #AlexRamMuhammad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia