Kannur Fort | കണ്ണൂര്‍ കോട്ട കേന്ദ്രമന്ത്രി മീനാക്ഷി ലേഖി സന്ദര്‍ശിച്ചു: പരിപാലനം ഉറപ്പുവരുത്താന്‍ റിപോര്‍ട് നല്‍കാന്‍ നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സെയ്ന്റ് എയ്ന്‍ജലോ കോട്ടയുടെ പൈതൃകം കാത്തു സൂക്ഷിക്കുന്ന വിധത്തില്‍ കോട്ടയുടെ പരിപാലനം ഉറപ്പ് വരുത്തി റിപോര്‍ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ നിര്‍ദേശം. ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ തൃശ്ശൂര്‍ സര്‍കിള്‍ സൂപര്‍ ഇന്റന്റിംഗ് ആര്‍കിയോളജിസ്റ്റ് കെ രാമകൃഷ്ണ റെഡ്ഡിക്കാണ് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയത്.

ബുധനാഴ്ച വൈകുന്നേരം കോട്ട സന്ദര്‍ശിച്ച ശേഷമാണ് കോട്ടയുടെ കാട് പിടിച്ച് കിടക്കുന്ന ഭാഗങ്ങള്‍ വൃത്തിയാക്കാനും തുരുമ്പെടുത്ത് നശിച്ച കസേരകള്‍ മാറ്റാനും മന്ത്രി നിര്‍ദേശം നല്‍കിയത്. ഭാരതത്തിന്റെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ കോട്ടയുടെ ഭാഗങ്ങള്‍ കാട് പിടിച്ച് കിടക്കുന്നത് മന്ത്രി ആശങ്കയോടെയാണ് നോക്കിക്കണ്ടത്.

Kannur Fort | കണ്ണൂര്‍ കോട്ട കേന്ദ്രമന്ത്രി മീനാക്ഷി ലേഖി സന്ദര്‍ശിച്ചു: പരിപാലനം ഉറപ്പുവരുത്താന്‍ റിപോര്‍ട് നല്‍കാന്‍ നിര്‍ദേശം

2016 ല്‍ 3.8 കോടി രൂപ മുടക്കി ആരംഭിച്ച ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ഷോയുടെ ഭാഗമായി സ്ഥാപിച്ച കസേരകള്‍ ഇപ്പോള്‍ തുരുമ്പെടുത്ത് നശിച്ച സ്ഥിതിയിലാണ്. ഡിടിപിസിക്കാണ് ഇതിന്റെ നടത്തിപ്പിന്റെ ചുമതല. കോട്ടയുടെ ചില ഭാഗങ്ങള്‍ കാട് കെട്ടിക്കിടക്കുന്ന നിലയിലാണ്. തുരുമ്പെടുത്ത കസേരകള്‍ നീക്കം ചെയ്ത് കാട് വെട്ടിത്തെളിച്ച് റിപോര്‍ട് നല്‍കാനാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Aster mims 04/11/2022

Kannur Fort | കണ്ണൂര്‍ കോട്ട കേന്ദ്രമന്ത്രി മീനാക്ഷി ലേഖി സന്ദര്‍ശിച്ചു: പരിപാലനം ഉറപ്പുവരുത്താന്‍ റിപോര്‍ട് നല്‍കാന്‍ നിര്‍ദേശം

ബിജെപി ജില്ലാ സെക്രടറി ബിജു ഏളക്കുഴി, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അര്‍ചന വണ്ടിച്ചാല്‍, ജെനറല്‍ സെക്രടറി ബിനില്‍ കണ്ണൂര്‍, ട്രഷറര്‍ അജയകുമാര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Keywords:  Union Minister Meenakshi Lekhi visited Kannur Fort, Kannur, News, Visit, Minister, BJP, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia