ആശുപത്രിയില്‍ ജീവനക്കാരിക്ക് ഭരണകക്ഷി നേതാവായ സഹപ്രവര്‍ത്തകനില്‍ നിന്നും മാനസികപീഡനം

 


ADVERTISEMENT

കൊച്ചി:(www.kvartha.com 13/02/2018) പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് ഭരണകക്ഷി നേതാവായ സഹപ്രവര്‍ത്തകനില്‍ നിന്നും മോശം സംസാരവും പീഡനവും. ഇതു സംബന്ധിച്ച് പരാതി നല്‍കിയ ജീവനക്കാരിക്ക് യൂണിയന്‍ നേതാക്കളുടെ ശകാരം. തുടര്‍ന്ന് വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എല്‍ദോ കുന്നപ്പിള്ളി എംഎല്‍എക്കും പരാതി നല്‍കിയിരിക്കുകയാണ് ജീവനക്കാരി. സംഭവം വിവാദമായതോടെ ചെയര്‍പേഴ്സന്റെ ചേംബറില്‍ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ചെയര്‍മാനും ആശുപത്രി സൂപ്രണ്ടും ശ്രമിച്ചതും വിവാദമായി.

എട്ടുവര്‍ഷമായി കരാര്‍ ജോലിചെയ്യുന്ന ജീവനക്കാരിയാണ് പരാതിക്കാരി.കഴിഞ്ഞ ഒരുവര്‍ഷമായി എന്‍ജിഓ യൂണിയന്‍ നേതാവുകൂടിയായ സഹജീവനക്കാരന്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു പോലും സംസാരിക്കുമത്രേ. ജോലികളയുമെന്ന് ഭീഷണിപ്പെടുത്തി പരാതി നല്‍കുന്നതില്‍ നിന്നും വിലക്കിയത്രേ. കാഞ്ഞിരക്കാട് സബ് സെന്ററില്‍ വച്ചും ഇയാള്‍ തന്നോട് അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. പല ജീവനക്കാരും ഇയാളില്‍ നിന്ന് ഇത്തരത്തില്‍ മോശം ഇടപെടല്‍ ഉണ്ടായതായും ഇവര്‍ ആരോപിക്കുന്നു.

ആശുപത്രിയില്‍ ജീവനക്കാരിക്ക് ഭരണകക്ഷി നേതാവായ സഹപ്രവര്‍ത്തകനില്‍ നിന്നും മാനസികപീഡനം

തൊഴില്‍ സ്ഥലത്ത് നടന്ന സംഭവത്തില്‍ ജീവനക്കാരിയുടെ പരാതി പൊലീസിന് നല്‍കാതെ സൂപ്രണ്ടിന്റെ നിലപാടിനെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സംഭമറിഞ്ഞ് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗത്തില്‍ ഒരാള്‍ ഇടപെട്ട് ഡിഎംഓയ്ക്ക് പരാതി കൈമാറിയതായി പറയുന്നത്. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലന്നും തപാല്‍ മാര്‍ക്ഷം വന്നിട്ടുള്ളതായി ശ്രദ്ദയില്‍പെട്ടിട്ടില്ലന്നും ജില്ലമെഡിക്കല്‍ ആഫീസര്‍ ഡോ കുട്ടപ്പന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Hospital, Complaint, Police, DMO, Staff, Police, Union leader harressed hospital lady staff 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia