പട്ടാള വേഷം: മുസ്ലിംലീഗ് ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയത് ചര്‍ച്ചയായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്ടാള വേഷം: മുസ്ലിംലീഗ് ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയത് ചര്‍ച്ചയായി
കാഞ്ഞങ്ങാട്: നബിദിന റാലിയില്‍ പട്ടാളവേഷമണിഞ്ഞ് പരേഡ് നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു സംഘം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത് ചര്‍ച്ചയായി. മീനാപ്പീസ് കടപ്പുറത്ത് ലീഗ് ഓഫീസ് പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിലാണ് ബുധനാഴ്ച കരിങ്കൊടി ഉയര്‍ത്തിയത്. ഫെബ്രുവരി അഞ്ചിനാണ് നബിദിന റാലിയില്‍ ഒരു സംഘം യുവാക്കള്‍ പട്ടാളവേഷമണിഞ്ഞ് അണിനിരന്നത്.

മീനാപ്പീസ് കടപ്പുറത്തെ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നബിദിന റാലി നടന്നത്. ഇതിനെതിരെ 105 പേരെ പ്രതികളാക്കി ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. ഇവരില്‍ മൂന്നുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്. അറസ്റ്റിലായവര്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ ശിഹാബ് തങ്ങള്‍ സൗധത്തില്‍ കരിങ്കൊടി കെട്ടിയത്. ലീഗ് പ്രവര്‍ത്തകര്‍ രാജ്യസ്‌നേഹികളാണെന്ന് എഴുതിയ പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്.

നബിദിന റാലിയിലെ പട്ടാളവേഷ സംഭവത്തിനെതിരെ സംസ്ഥാനത്തൊട്ടുക്കും സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയ പ്രചരണം നടത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലിം ലീഗിനെതിരെ വെടിയുതിര്‍ത്തപ്പോഴും കാഞ്ഞങ്ങാട്ടെ പട്ടാളവേഷം പരാമര്‍ശിച്ചിരുന്നു. ഈ സംഭവം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ് കാസര്‍കോട്ട് വാര്‍ത്താസമ്മേളനം വിളിച്ച് വിവാദമാക്കിയത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്കെതിരെ രംഗത്ത്ുവരികയും ചെയ്തിരുന്നു.

അതിനിടെ കേന്ദ്രഇന്റലിജന്‍സ് ബ്യൂറോയും മിലിട്ടറി ഇന്റലിജന്‍സും സംഭവം ഗൗരമായെടുത്ത് കാഞ്ഞങ്ങാട്ട് നിന്ന് തെളിവെടുത്തപ്പോഴാണ് ഗത്യന്തരമില്ലാതെ ഹൊസ്ദുര്‍ഗ് പോലീസിനെ പട്ടാളവേഷ ധാരികളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയത്. അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോഴും ഒരു സംഘം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിക്കുകയും പ്രതികളുടെ ഫോട്ടോ എടുക്കുന്നതിന് മാധ്യമ പ്രവര്‍ത്തകരെ തടയുകയും ചെയ്തിരുന്നു.

Keywords: Kasaragod, kanhangad, Rally, Black Flag, Kerala, Arrest,  Muslim-League, Office


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia