SWISS-TOWER 24/07/2023

Gold Price | സ്വർണത്തിന് ദേശവ്യാപകമായി ഏകീകൃത വില; ചർച്ചകൾക്ക് തുടക്കമായി

 

 
uniform price of gold nationwide discussions have begun
uniform price of gold nationwide discussions have begun


ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്

കൊച്ചി: (KVARTHA) സ്വർണ വ്യാപാര മേഖലയിൽ ദേശവ്യാപകമായി ഏകീകൃത വില  നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള ചർച്ചകൾക്ക് തുടക്കമായി. ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലെ പ്രമുഖരായ എല്ലാ ജ്വല്ലറി ഉടമകളും അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. 

Aster mims 04/11/2022

ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ സയ്യാം മെഹറ, വൈസ് ചെയർമാൻ രാജേഷ് റോക്കടെ, മുൻ ചെയർമാൻ നിതിൻ കണ്ടേൽവാൾ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ചെയർമാൻ എം.പി അഹ്‌മദ്, ഭീമ ജ്വല്ലേഴ്സ് ചെയർമാൻ ഡോ. ബി ഗോവിന്ദൻ, കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടി എസ് കല്യാണരാമൻ, തങ്കമയിൽ ജുവലറി ഉടമ ബിഎ. രമേശ്, വിശ്വ മോഹൻ, വർഗീസ് ആലുക്കാസ്, ചുങ്കത്ത് ജ്വല്ലറി മാനേജിങ് ഡയറക്ടർ രാജീവ് പോൾ എന്നിവർ സംബന്ധിച്ചു.

ഹൈദരാബാദ് അസോസിയേഷൻ പ്രസിഡൻറ് അവിനാഷ് ഗുപ്ത, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ, കൽക്കട്ട അസോസിയേഷൻ പ്രസിഡൻറ് സുനിൽ പോധാർ, ചെന്നൈ അസോസിയേഷൻ പ്രസിഡൻറ് അശോക് കുമാർ ജയ്ൻ എന്നിവരും സംസാരിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia