പറമ്പിലെ ചവറുകള്‍ക്ക് തീപടര്‍ന്നത് അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
Oct 12, 2021, 11:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വര്‍ക്കല: (www.kvartha.com 12.10.2021) സ്വകാര്യവ്യക്തിയുടെ പറമ്പിൽ കത്തികരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വര്‍ക്കല ഹെലിപ്പാഡിന് സമീപം ഊട്ടുപുര റിസോര്‍ടിന് പിന്‍വശത്ത് നിന്നും കത്തിയ നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
അതിരാവിലെ പറമ്പില്‍ തീ കണ്ടാണ് ചില നാട്ടുകാര്‍ പറമ്പ് പരിശോധിച്ചത്. ചവറുകള്‍ക്ക് തീപടര്‍ന്നതായിരുന്നു ആദ്യം കണ്ടത്. ഇത് അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വര്‍ക്കല പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് പരിശോധനയില്‍ മൃതദേഹം അമ്പത് വയസ് പിന്നിട്ട പുരുഷന്റെയാണെന്നാണ് നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം വര്‍ക്കല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Keywords: News, Dead Body, Dead, Found Dead, Body Found, Kerala, Police, State, Top-Headlines, Unidentified dead body found.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

